ആൻഡ്രോയ്ഡ് 12 ;റിയൽമിയുടെ ഈ ഫോണിൽ ആദ്യം അപ്ഡേറ്റ് ലഭിക്കും

ആൻഡ്രോയ്ഡ് 12 ;റിയൽമിയുടെ ഈ ഫോണിൽ ആദ്യം അപ്ഡേറ്റ് ലഭിക്കും
HIGHLIGHTS

ആൻഡ്രോയിഡിന്റെ 12 Beta 1 അപ്പ്‌ഡേഷനുകൾ ഫോണുകളിൽ ലഭ്യമാകുന്നു

റിയൽമിയുടെ Realme GT ഫോണുകളിൽ ഉടൻ ലഭിക്കുന്നതാണ്

മെയ് ജൂൺ മാസ്സങ്ങളിൽ കൂടുതൽ ഫോണുകളിൽ ആൻഡ്രോയിഡിന്റെ 12 ലഭിച്ചുതുടങ്ങുന്നതാണ്

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 12 Beta 1 അപ്പ്‌ഡേഷനുകൾ ഇപ്പോൾ റിയൽമിയുടെ ഫോണുകളിൽ ലഭിച്ചു തുടങ്ങുന്നതാണ് .ആദ്യം റിയൽമിയുടെ ഏറ്റവും പുതിയ Realme GT എന്ന സ്മാർട്ട് ഫോണുകളിലാണ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 12 Beta 1 അപ്പ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങുന്നത് .സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു Realme GT സ്മാർട്ട് ഫോണുകൾ .ഉടൻ തന്നെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളിൽ Android 12 Beta 1 ലഭിക്കുന്നതാണ് .

Realme GT സ്മാർട്ട് ഫോണുകൾ 

6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ  ക്യാമറകളാണ് നൽകിയിരിക്കുന്നത് .

64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAh ന്റെ (supports 65W fast charging out-of-the-box ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo