Realme GT 7T design officially revealed ahead of India launch via Amazon
Realme GT 7 Launch: രണ്ട് കിടിലൻ സ്മാർട്ഫോണുകളാണ് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള വിപണികളിലേക്ക് പ്രവേശിക്കുന്നത്. ടോപ് ഫീച്ചറുകളുള്ള റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളാണിവ. Realme GT 7, Realme GT 7T എന്നിവയാണ് ലോഞ്ചിനെത്തുന്നത്. ടെക് ലോകം കാത്തിരിക്കുന്ന വമ്പൻ ലോഞ്ചാണിത്. ഫോണുകൾ രംഗപ്രവേശനം നടത്തുന്നതിന് മുന്നേ വിലയും മറ്റ് ഫീച്ചറുകളും പ്രചരിക്കാൻ തുടങ്ങി.
ജിടി-സീരീസ് സ്മാർട്ട്‌ഫോണുകൾ ഇതിനകം ആമസോണിലും മറ്റും ലിസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽമി ജിടി 7 ഉം റിയൽമി ജിടി 7 ടിയും കരുത്തൻ ബാറ്ററിയുടെ പവറിലാണ് വരുന്നത്. പ്രോസസർ, ക്യാമറ, ഡിസ്പ്ലേ ഫീച്ചറുകളും അതിശയിപ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഫോണിന്റെ വിവരങ്ങളെ കുറിച്ചും ഇപ്പോൾ ചില സൂചനകൾ ലഭിക്കുന്നു.
ആമസോൺ ജർമ്മനി വെബ്‌സൈറ്റിൽ രണ്ട് മോഡലുകളുടെയും വില ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രീമിയം എഡിഷനാണ് റിയൽമി ജിടി 7. 12GB+ 256 GB സ്റ്റോറേജ് വേരിയന്റിന് യൂറോ 749 ആയേക്കും. 12 ജിബി റാം + 512 ജിബി ഫോണിന് യൂറോ 799 ആയേക്കുമെന്നും റിപ്പോർട്ടുണ്ട്.
12GB+ 256GB ഏകദേശം 72,000 രൂപ
12GB+ 512GB ഏകദേശം 77,000 രൂപ
റിയൽമി ജിടി 7T സ്മാർട്ഫോണുകളും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. 12GB+ 256GB ഫോണിന് യൂറോ 649 (ഏകദേശം 62,000 രൂപ) ആയിരിക്കും വില. 12GB+ 512GB വേരിയന്റിന് യൂറോ 699 (ഏകദേശം 68,000 രൂപ) യുമാണ് വിലയാകുക.
ഐസ്സെൻസ് ബ്ലാക്ക്, ഐസ്സെൻസ് ബ്ലൂ കളറുകളിലായിരിക്കും ഫോണെത്തുന്നത്. ഇതിന് 1.5 കെ റെസല്യൂഷനും 6,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലേയായിരിക്കുമുള്ളത്. ഫോൺ സ്ക്രീനിന് 6.78 ഇഞ്ച് വലിപ്പമായിരിക്കുമുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 9400 ഇ ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുന്നു. 7,700 എംഎം വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഇതിനുണ്ടായിരിക്കും.50 മെഗാപിക്സൽ സോണി IMX906 പ്രൈമറി ക്യാമറ ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയായിരിക്കും ഇതിലുണ്ടാകുക. മെയിൻ സെൻസറിന് OIS സപ്പോർട്ടുണ്ടായിരിക്കും.
ഇതിൽ കരുത്തനായ 7,000mAh ബാറ്ററിയായിരിക്കും പായ്ക്ക് ചെയ്തിരിക്കുന്നത്. IP69 റേറ്റിങ്ങിലൂടെ മികച്ച ഡ്യൂറബിലിറ്റിയുണ്ടെന്ന് പ്രതീക്ഷിക്കാം. റിയൽമിയുടെ UI 6.0 അടിസ്ഥാനമാക്കിയുള്ള Android 15 ആയിരിക്കും സോഫ്റ്റ് വെയറായി നൽകുന്നത്.
വളരെ സ്റ്റൈലിഷ് കളറുകളായ ഐസ്സെൻസ് ബ്ലൂ ഐസ്സെൻസ് യെല്ലോ വേരിയന്റുകളായിരിക്കും ഇതിനുള്ളത്. റിയൽമി ജിടി 7ടിയുടെ ഡിസ്പ്ലേ 1.5K റെസല്യൂഷനുള്ളതായിരിക്കും. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.68 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഇതിൽ കൊടുക്കുന്നത്.
മീഡിയടെക് ഡൈമെൻസിറ്റി 8400-മാക്‌സ് ചിപ്‌സെറ്റും ഇതിലുണ്ടായിരിക്കും. 50-മെഗാപിക്സൽ സോണി IMX896 പ്രധാന സെൻസറും 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ചേർന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഇതിനുണ്ടായിരിക്കും.
ജിടി 7-ലെ പോലെ റിയൽമിയുടെ UI 6.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുണ്ടാകും. IP69 റേറ്റിങ്ങും 7,000mAh ബാറ്ററിയും ഫോണിനെ കൂടുതൽ കാര്യക്ഷമമാക്കും.