Realme GT 7, ജിടി 7T ലോഞ്ച് തീയതി എത്തി, 7000mAh ബാറ്ററി 50MP ട്രിപ്പിൾ ക്യാമറ ഫോൺ ആൻഡ്രോയിഡ് വിപണിയെ കുലുക്കും!

Updated on 12-May-2025
HIGHLIGHTS

7000mAh ബാറ്ററിയുള്ള പുത്തൻ റിയൽമി ഫോണുകൾ വരികയാണ്

റിയൽമി ജിടി 7 ഫോണും ജിടി 7T-യുമാണ് മെയ് 27-ലെ ലോഞ്ചിനായി കാത്തിരിക്കുന്നവ

ഗീക്ക്ബെഞ്ചിന്റെ റിപ്പോർട്ടുകളിൽ ഫോണിന്റെ പ്രോസസറിനെയും ഡിസ്പ്ലേയെയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്

Realme GT 7: 7000mAh ബാറ്ററിയുള്ള പുത്തൻ റിയൽമി ഫോണുകൾ വരികയാണ്. ഫ്ലാഗ്ഷിപ്പ് കില്ലർ സ്മാർട്ഫോണുകൾ ഇതുവരെയുള്ള ആൻഡ്രോയിഡ് ഫോണിൽ ലഭിക്കാത്ത പുതിയ സവിശേഷതയുമായാണ് കടന്നുവരുന്നത്. അത് പവർഫുള്ളും, ദീർഘനേരം നിലനിൽക്കുന്നതുമായ ബാറ്ററി ലൈഫും, ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുമാണ്. റിയൽമി ജിടി 7 ഫോണും ജിടി 7T-യുമാണ് മെയ് 27-ലെ ലോഞ്ചിനായി കാത്തിരിക്കുന്നവ.

Realme GT 7: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഗീക്ക്ബെഞ്ചിന്റെ സമീപകാല റിപ്പോർട്ടുകളിൽ ഫോണിന്റെ പ്രോസസറിനെയും ഡിസ്പ്ലേയെയും കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ഫോണിന്റെ ബാറ്ററിയെ കുറിച്ച് കമ്പനി തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റ് ഫോണിൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ. റിയൽമി GT 7 ഫോണിനൊപ്പം വരുന്ന GT 7T സ്മാർട്ഫോണിൽ ഡൈമെൻസിറ്റി 8400 പ്രോസസറായിരിക്കും കൊടുക്കുന്നത്.

ഇവയുടെ ഡിസ്പ്ലേ 1.5K റെസല്യൂഷനുള്ളതായിരിക്കും. റിപ്പോർട്ടുകളിൽ 6.78 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്‌പ്ലേയാണെന്ന് സൂചിപ്പിക്കുന്നു.120Hz റിഫ്രഷ് റേറ്റും അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ റിയൽമി GT 7 ഫോണിൽ 50 എംപി പ്രൈമറി സെൻസറാണ് പ്രതീക്ഷിക്കുന്നത്. 8 എംപി അൾട്രാ-വൈഡ് ലെൻസും, 50 എംപി ടെലിഫോട്ടോ ഷൂട്ടറുമുണ്ടാകും. 50MP+8MP+50MP ട്രിപ്പിൾ ക്യാമറയ്ക്ക് പകരം GT 7ടി സെറ്റിൽ ഡ്യുവൽ ക്യാമറ സിസ്റ്റമായിരിക്കും. എന്നുവച്ചാൽ ഇതിന്റെ മെയിൻ ക്യാമറ 50 എംപി OIS ആയിരിക്കും. 8 എംപി സെക്കൻഡറി ലെൻസും ഇതിനുണ്ടാകുമെന്ന് സൂചനയുണ്ട്. രണ്ട് മോഡലുകളിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കും.

12GB റാമും 512GB സ്റ്റോറേജും ഉള്ള ഫോണുകളായിരിക്കും ഇവയെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ Realme UI 6 ഉള്ള Android 15 ഓപ്പറേറ്റിങ് സിസ്റ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ ചിത്രങ്ങൾ ഫോണിന്റെ ബാറ്ററി കപ്പാസിറ്റി സ്ഥിരീകരിക്കുന്നു. രണ്ട് ഫോണുകളിലും 7,000mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

റിയൽമി GT 7T മഞ്ഞ, നീല, കറുപ്പ് നിറങ്ങളിലായിരിക്കും ലോഞ്ച് ചെയ്യുന്നത്. അതേസമയം GT 7 കറുപ്പ്, നീല നിറങ്ങളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യയിലെ വില (Price in India)

ഇന്ത്യയിലെ മിഡ് റേഞ്ച് വിപണിയിലേക്ക് സ്മാർട്ഫോൺ വരുന്നത്. മെയ് 27-ന് സ്മാർട്ഫോണുകളുടെ ആഗോള ലോഞ്ചാണ് നിശ്ചയിച്ചിട്ടുള്ളത്. ഇവ ലോഞ്ചിന് ശേഷം ഓൺലൈനായി ആമസോണിലും realme.com ഒഫിഷ്യൽ സൈറ്റിലും ലഭ്യമാകുന്നതാണ്. ഏകദേശം 34000 രൂപയായിരിക്കും ഫോണിനാകുക എന്നാണ് സൂചനകൾ.

Also Read: Portable AC: ചൂടിനി പ്രശ്നമേയല്ല! 15 വർഷം വാറണ്ടിയോടെ, Drumstone ACs 2000 രൂപയ്ക്ക് താഴെ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :