realme c71 5g with 6300 mah battery
6300mAh ബാറ്ററിയുള്ള Realme C71 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 7,699 രൂപ മുതലുള്ള റിയൽമി ഹാൻഡ്സെറ്റുകളാണ് കമ്പനി പുറത്തിറക്കിയത്. ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ റിയൽമി ലോഞ്ച് ചെയ്തത് ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ളതാണ്.
UNISOC T7250 ചിപ്‌സെറ്റിലാണ് ഈ പുത്തൻ സ്മാർട്ഫോണുകൾ പ്രവർത്തിക്കുന്നത്. ആർമർഷെൽ ടഫ് ബിൽഡ് ഡിസൈനിലുള്ള റിയൽമി സി71 5ജിയുടെ പ്രത്യേകതകളും വിലയും നോക്കാം.
എൻട്രി ലെവൽ സ്മാർട്ഫോൺ വാങ്ങുന്നവരെ ലക്ഷ്യം വച്ചാണ് 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ എത്തിയിട്ടുള്ളത്.
6.74 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് റിയൽമി സി71 5ജിയിലുള്ളത്. ഇതിൽ യൂണിസോക് T7250 പ്രോസസറിൽ ഈ 5ജി ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നു. ഇതിന്റെ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റും 568 nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഇതിൽ 7.94mm കനവും 201 ഗ്രാം ഭാരവുമാണുള്ളത്.
13MP പ്രൈമറി റിയർ ക്യാമറയും, 5MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. ഒമ്നിവിഷൻ OV13B സെൻസർ സപ്പോർട്ട് ചെയ്യുന്ന പ്രൈമറി ക്യാമറയാണിത്. റിയൽമി C71 5ജിയുടെ പിൻഭാഗത്ത് പൾസ് ലൈറ്റ് ഡിസൈനാണ് നൽകിയിരിക്കുന്നത്. കോളുകൾക്കും, മെസേജുകൾക്കും ചാർജിംഗ് അലേർട്ടുകൾക്കും ഇത് അഞ്ച് ഗ്ലോ മോഡുകളിലൂടെ റിയാക്റ്റ് ചെയ്യും.
ഇതിലെ ക്യാമറയിൽ പല തരത്തിലുള്ള എഐ ഫീച്ചറുകളും സപ്പോർട്ട് ചെയ്യുന്നു. എഐ എറേസർ, എഐ ക്ലിയർഫേസ്, പ്രോ മോഡ് പോലുള്ളവ ഇതിൽ ഉൾപ്പെടുന്നു.
6,300mAh ബാറ്ററി കപ്പാസിറ്റി ഇതിനുണ്ട്. ഒറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ഉപയോഗിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. 15W വയേർഡ് ചാർജിങ്ങും, 6W റിവേഴ്സ് ചാർജിങ്ങും ഈ എൻട്രി ലെവൽ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
മിലിറ്ററി ഗ്രേഡ് ഡ്രോപ് റെസിസ്റ്റൻസ് ഇതിലുണ്ട്. IP54 റേറ്റിങ്ങിലൂടെ ഇതിന് മികച്ച ഡ്യൂറബിലിറ്റി ഉറപ്പാക്കാം. റിയൽമി UI അടിസ്ഥാനമാക്കിയുള്ള, ആൻഡ്രോയിഡ് 15 ആണ് ഇതിലെ ഒഎസ്.
സീ ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് പുറത്തിറക്കിയത്. രണ്ട് വേരിയന്റുകളാണ് റിയൽമി സി71-നുള്ളത്. ഇവ രണ്ടും വ്യത്യസ്ത റാമിലും ഇന്റേണൽ സ്റ്റോറേജിലുമുള്ളതാണ്.
4GB RAM + 64GB ഫോണിന് 7,699 രൂപയാകും. 6GB RAM + 128GB വേരിയന്റിന് 8,699 രൂപയുമാണ് വില. ഇതിന്റെ രണ്ടിന്റെയും വിൽപ്പന ആരംഭിച്ചുകഴിഞ്ഞു. റിയൽമി സി71 6ജിബി ഫോണിന് 700 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ലഭിക്കും. ഇത് ലോഞ്ച് ഓഫറാണ്. ഫ്ലിപ്കാർട്ട് വഴിയും, റിയൽമി ഓൺലൈൻ സൈറ്റിലൂടെയും റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാണ്.
Also Read: 7000 mAh പവർഫുൾ ട്രിപ്പിൾ ക്യാമറ Realme 15 Pro 5G വരുന്നൂ… ജൂലൈ 14-ന് ലോഞ്ച്!