നാല് ക്യാമറയിൽ റിയൽമിയുടെ 5 നാളെ വാങ്ങിക്കാം ;9999 രൂപ മുതൽ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
Surveyബഡ്ജറ്റ് റെയിഞ്ചിൽ ഇപ്പോൾ ഷവോമിയ്ക്ക് വെല്ലുവിളിയായി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് റിയൽ മി തന്നെയാണ് .അവരുടെ ഏറ്റവും പുതിയ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമി 5 കൂടാതെ റിയൽമി 5 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണിത് .അതിൽ റിയൽമി 5 സ്മാർട്ട് ഫോണുകൾ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .4 ക്യാമറകളിലായാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
റിയൽമി 5 സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.50 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .720×1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .12 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 5 മോഡലുകൾ .
5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ വിപണിയിൽ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ & 4 ജിബിയുടെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
ഇതിന്റെ വില ,3 ജിബിയുടെ റാം വേരിയന്റുകൾക്ക് 9999 രൂപയും & 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 10999 രൂപയും കൂടാതെ 4 ജിബിയുടെ റാം & 128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
