48 മെഗാപിക്സൽ ക്യാമറയിൽ റിയൽമി 3 എത്തുന്നു ?

Updated on 19-Feb-2019
HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 7 മോഡലുകൾക്ക് വെല്ലുവിളി

 

ഷവോമിയുടെ ഈ മാസം പുറത്തിറങ്ങുന്ന റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾക്ക് വെല്ലിവിളിയുമായി ഇപ്പോൾ റിയൽമിയുടെ ഏറ്റവും പുതിയ റിയൽമി 3 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .റിയൽമിയുടെ 2 പ്രൊ എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഡലുകളാണ് ഇത് .ഷവോമിയുടെ 48 മെഗാപിക്സലിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയ റെഡ്മി നോട്ട് 7 എന്ന മോഡലുകൾക്ക് സമാനമായ രീതിയിലാണ് റിയൽമി 3 എന്ന ഫോണുകളും എത്തുന്നത് .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .

റിയൽമി തന്നെയാണ് ട്വിറ്ററിൽ പുതിയ പിക്ച്ചറുകൾ ഷെയർ ചെയ്തിരിക്കുന്നത് .റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിനു മുൻപ് തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ടീസറുകൾ പുറത്തിറക്കും .റിയൽമിയുടെ 2 പ്രൊ മോഡലുകൾ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് നേടിയിരുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ റിയൽ മി 2 പ്രൊ മോഡലുകളുടെ പുറത്തിറക്കിയിരുന്നു .

48 എംപി ക്യാമറയിൽ ഷവോമിയുടെ റെഡ്മി നോട്ട് 7 

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ  തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48  കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :