Realme 16 Pro
സാംസങ് യുഗം അവസാനിപ്പിക്കാൻ Realme 16 Pro സീരീസ് ഇന്ത്യയിൽ വരുന്നു. 7000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോണാണ് ഈ സീരീസിലുള്ളത്. ഇതിൽ 200MP ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്. റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നീ സ്മാർട്ട് ഫോണുകളാണ് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് റിയൽമി 16 പ്രോ+ 5ജി. 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഇതിനുണാടാകുക. ഇതിന് 12GB വരെ റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള ചിപ്സെറ്റ് കൊടുക്കുമെന്നാണ് സൂചന.
ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ പ്രൊസസറാണ് ഫോണിൽ പ്രവർത്തിക്കുക. ഇതിൽ 7,000mAh ബാറ്ററി കൊടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്. റിയൽമി 16 പ്രോ പ്ലസ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ റിയൽമി 16 പ്രോ+ൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിൽ 200MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും നൽകും. പിൻവശത്ത് 3.5x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും കൊടുക്കും. സ്മാർട്ട് ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ക്യാമറ പ്രതീക്ഷിക്കാം.
ഈ റിയൽമി ഹാൻഡ്സെറ്റിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാകും ഉൾപ്പെടുത്തുന്നത്. 144Hz റിഫ്രഷ് റേറ്റ് ഉള്ള സ്ക്രീനാണ് റിയൽമിയുടെ പ്രോ വേർഷനിൽ കൊടുക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7s Gen 3 അല്ലെങ്കിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ഇതിൽ ഉപയോഗിച്ചേക്കാം.
റിയൽമി 16 പ്രോയിൽ 200MP പ്രൈമറി സെൻസർ കൊടുക്കുമെന്നാണ് വിവരം. ഇതിൽ 8MP അൾട്രാ-വൈഡ് ക്യാമറയും ഉണ്ടായിരിക്കാം. പ്രോ പ്ലസ്സിലെ പോലെ ട്രിപ്പിൾ ക്യാമറയല്ല, പകരം ഡ്യുവൽ സെൻസറാകും കൊടുക്കുന്നത്. സ്മാർട്ട് ഫോണിന് മുൻവശത്ത്, 50MP ക്യാമറ കൊടുത്തേക്കും.
ഈ പ്രോ സ്മാർട്ട് ഫോണിൽ 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിച്ചേക്കും. ഇതിൽ 7,000mAh ബാറ്ററിയും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: എന്ത്, 40000 രൂപയ്ക്ക് താഴെ Samsung Galaxy S24 5G വാങ്ങാമെന്നോ? പകുതി വിലയ്ക്ക് Special Deal!
റിയൽമി 16 പ്രോയ്ക്ക് ഏകദേശം 30,000 രൂപ വിലയായേക്കും. അതേസമയം റിയൽമി 16 പ്രോ+ ന് ഇന്ത്യയിൽ 35,000 മുതൽ 38,000 രൂപ വരെ വിലയാകുമെന്നാണ് സൂചന.
റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് ഫോണുകൾ ജനുവരി 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച്.
റിയൽമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലൈവ് സ്ട്രീം ഉണ്ടായിരിക്കും. സ്മാർട്ട് ഫോൺ ലോഞ്ച് കഴിഞ്ഞ് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പന ലഭിക്കും. ഇത് റിയൽമി ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, റീട്ടെയിൽ ചാനലുകൾ വഴിയും ലഭ്യമാകും.