Realme 15T price in India,
Realme 15T Launched: കിടിലൻ ഫീച്ചറുകളുമായി സ്റ്റൈലിഷ് ഡിസൈനിൽ ഇതാ ഒരു മിഡ് റേഞ്ച് ബജറ്റ് സ്മാർട്ഫോൺ പുറത്തിറങ്ങി. 50MP സെൽഫി ക്യാമറ, 7000mAh ബാറ്ററിയുള്ള ഹാൻഡ്സെറ്റാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 20000 രൂപ റേഞ്ചിലുള്ള റിയൽമി 15ടി 5ജി ഫോണിന്റെ വിലയും ഫീച്ചറുകളും ഇതാ…
റിയൽമി 15T സ്മാർട്ഫോൺ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 8GB + 128GB സ്റ്റോറേജുള്ള ഫോണിന് 20,999 രൂപയാകുന്നു. 8GB + 256GB മോഡലിന് 22,999 രൂപ വിലയാകും. 12GB റാമും 256GB സ്റ്റോറേജുള്ള ഫോണാണ് ടോപ്പ് വേരിയന്റ്. ഇതിന് 24,999 രൂപയാണ് വിലയാകുന്നത്.
ഫ്ലിപ്കാർട്ട് വഴിയും, റിയൽമി ഓൺലൈൻ സ്റ്റോറിലൂടെയും സ്മാർട്ട്‌ഫോൺ ലഭ്യമാകും. രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിലർമാരിലൂടെയും റിയൽമി 15ടി വാങ്ങാം. ഇത് ഫ്ലോയിംഗ് സിൽവർ, സിൽക്ക് ബ്ലൂ, സ്യൂട്ട് ടൈറ്റാനിയം എന്നീ മൂന്ന് കളറുകളിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിന്റെ ആദ്യ സെയിൽ സെപ്റ്റംബർ 6 ന് നടക്കും. മൂന്ന് സ്റ്റോറേജുകൾക്കും ആകർഷകമായ ഡിസ്കൌണ്ട് ലഭിക്കും.
8GB,128GB: 18,999 രൂപയ്ക്ക് ലഭിക്കും.
8GB,256GB: 20,999 രൂപയ്ക്ക് വാങ്ങാം.
12GB,256GB: 22,999 രൂപയ്ക്ക് വാങ്ങാം.
2,000 രൂപ ബാങ്ക് ഡിസ്‌കൗണ്ടാണ് ആദ്യ വിൽപ്പനയിൽ നിന്ന് ലഭിക്കുന്നത്.
6.57 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് റിയൽമി 15T-യ്ക്കുള്ളത്. 10-ബിറ്റ് കളർ ഡെപ്ത്, 4,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും ഇതിൽ ലഭിക്കും. കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഇതിന് 2,160Hz PWM ഡിമ്മിംഗ് സപ്പോർട്ട് ലഭിക്കും. ഏറ്റവും തിളക്കമായ ഡിസ്പ്ലേയാണ് റിയൽണി 15ടി ഫോണിലുള്ളത്. അതിനാൽ ഇൻഡോർ, ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് റിയൽമി സ്മാർട്ഫോൺ അനുയോജ്യമാണ്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ഡ്യുവൽ റിയർ സെൻസറുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഹാൻഡ്സെറ്റിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ക്യാമറ കൊടുത്തിരിക്കുന്നു. ഫോണിലെ പിൻ ക്യാമറയും ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. Deja Vu, റെട്രോ, മിസ്റ്റി, ഗ്ലോവി, ഡ്രീമി പോലുല്ള സോഫ്റ്റ് ലൈറ്റ് ഫിൽട്ടറുകളിലൂടെ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഉറപ്പിക്കാം. ഇതിൽ AI എഡിറ്റ് ജെനി, AI സ്നാപ്പ് മോഡ്, AI ലാൻഡ്‌സ്‌കേപ്പ് തുടങ്ങിയ എഐ ഫീച്ചറുകളും ലഭിക്കുന്നു.
ഈ റിയൽമി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 6400 മാക്സ് 5G പ്രോസസറാണ്. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 ഒഎസ്സാണുള്ളത്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 വേർഷൻ ഇതിലുണ്ട്. മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി സപ്പോർട്ടും റിയൽമി പുത്തൻ ഫോണിനായി ഓഫർ ചെയ്യുന്നു.
IP66, IP68, IP69 റേറ്റിങ്ങുള്ള റിയൽമി 15T ഫോണാണിത്. ഇതിന് പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്നു.
സ്മാർട്ഫോണിന് എടുത്തുപറയേണ്ട ബാറ്ററി കപ്പാസിറ്റിയുമുണ്ട്. ഇതിൽ ശക്തമായ 7,000mAh ബാറ്ററിയുണ്ട്. ഫോൺ 10W റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയാണ്. 13 മണിക്കൂർ വരെ ഗെയിമിംഗ്, 25 മണിക്കൂറിൽ കൂടുതൽ YouTube പ്ലേബാക്ക്, ഏകദേശം 128 മണിക്കൂർ മ്യൂസിക് സ്ട്രീമിംഗ് ഫോണിലുണ്ട്. റിയൽമി 15T 5ജിയിൽ വമ്പൻ ബാറ്ററിയാണെങ്കിലും ഇതിൽ 7.79mm കനമുള്ള സ്ലിം പ്രൊഫൈലാണുള്ളത്. സ്മാർട്ഫോണിന്റെ ഭാരം 181 ഗ്രാം ആണ്.
Also Read: 200MP ക്യാമറ, 7500 mAh ബാറ്ററി! അമ്പമ്പോ കിടിലൻ ഫീച്ചറുമായി Realme Phone വരുന്നൂ…