2777 രൂപയ്ക്ക് Reach Cogent Colors സ്മാർട്ട് ഫോണുകൾ

HIGHLIGHTS

1 ജിബിയുടെ റാം,8gb മെമ്മറി ,ആൻഡ്രോയിഡ് 5.1 ലോലിപോപ്പ്

ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി .Reach Cogent Colors എന്ന സ്മാർട്ട് ഫോൺ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .2777 രൂപയ്ക്കാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .4ഇഞ്ച് WVGA ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

800×480 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .1.2GH ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1ജിബിയുടെ റാം ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .ആൻഡ്രോയിഡ് 5.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .2000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,32 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.3.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,1.3 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3ജി സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 2777 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :