iQOO 13 Launch തീയതി എത്തി! 1TB സ്റ്റോറേജ്, Qualcomm SD 8 Elite പോസസറിൽ വരുന്ന New ഫ്ലാഗ്ഷിപ്പ് ഇനി വിപണി ഭരിക്കും

Updated on 08-Nov-2024
HIGHLIGHTS

ഐഖൂവിന്റെ Greatest of All Time സ്മാർട്ട്‌ഫോൺ ആയിരിക്കും ഇ

Snapdragon 8 Elite പ്രോസസറാണ് ഐക്യൂ ഫ്ലാഗ്ഷിപ്പിലുണ്ടാകുക

ഇന്ത്യയിൽ iQOO 13 Launch തീയതി എന്നാണെന്നോ?

New ഫ്ലാഗ്ഷിപ്പ് ഫോൺ iQOO 13 Launch തീയതി പ്രഖ്യാപിച്ചു. വിവോയുടെ കീഴിലുള്ള ഐക്യൂ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൊബൈൽ ബ്രാൻഡാണ്. 2K ഡിസ്പ്ലേ. Snapdragon 8 Elite പ്രോസസർ ഫോണാണിത്. Sony IMX921 സെൻസർ ക്യാമറ ഫോണിനെ GOAT സ്മാർട്ഫോണായാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

iQOO 13 Launch തീയതി എന്ന്?

ഐഖൂവിന്റെ Greatest of All Time സ്മാർട്ട്‌ഫോൺ ആയിരിക്കും ഇത്. ഫോൺ ചൈനയിൽ ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇനി ഐഖൂ 13 ഇന്ത്യയിലേക്കും ഉടനെത്തുന്നു. ഫോൺ ഡിസംബറിൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചില ടിപ്സ്റ്ററുകൾ ഐക്യൂ 13 5G-യുടെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിരിക്കുന്നു.

ഫോൺ ഡിസംബർ 3-ന് ലോഞ്ച് ചെയ്യുമെന്നാണ് എക്സിലൂടെ വിവിധ ടിപ്സ്റ്റർമാർ അറിയിച്ചത്.

iQOO 13

iQOO ഫ്ലാഗ്ഷിപ്പിൽ കാത്തിരിക്കാവുന്ന ഫീച്ചറുകൾ

ക്വാൽകോമിന്റെ ഏറ്റവും പുതിയ ചിപ്പാണ് ഫോണിൽ നൽകുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് സിസ്റ്റം-ഓൺ-ചിപ്പ് (SoC)ഗംഭീരവും വേഗത്തിലുമുള്ള പെർഫോമൻസ് തരുന്നു. ഇനി വരാനുള്ള മിക്ക ഫ്ലാഗ്ഷിപ്പുകളിലും ഈ മിന്നൽ വേഗത്തിലുള്ള പ്രോസസറായിരിക്കും. അടുത്ത വർഷത്തെ Samsung Galaxy S25 Ultra ഇത് ഉൾപ്പെടുത്തുന്നു.

ഇതിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും. ഫോണിന് 16GB വരെ സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. എന്നാൽ നിങ്ങൾക്ക് 1TB UFS 4.0 വരെ ഇത് വിപുലീകരിക്കാനുമാകും.

3168×1440 റെസല്യൂഷനോട് കൂടിയ 6.82 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 2K റെസല്യൂഷൻ ഡിസ്‌പ്ലേയും, “Q2” ചിപ്പും ഇതിലുണ്ടാകും. ഉടൻ വരുന്ന വൺപ്ലസ് 13 ഫോണിൽ SD 8 Elite ചിപ്സെറ്റായിരിക്കും. ഈ സെക്കൻഡറി Q2 ചിപ്പ് ഗെയിമിങ് പെർഫോമൻസിന് വേണ്ടിയുള്ളതാണ്. കൂടാതെ റിയൽമി GT 7 Pro അവതരിപ്പിക്കുന്നതും ഇതേ സ്നാപ്ഡ്രാഗൺ ആണ്.

OIS സപ്പോർട്ട് ലഭിക്കുന്ന ട്രിപ്പിൾ ക്യാമറയാണ് ഐക്യൂ കൊണ്ടുവരുന്നത്. പ്രൈമറി സെൻസർ 50MP ആണ്. ഇതിൽ 50MP അൾട്രാ-വൈഡും, 50MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. 30x സൂമിങ് കപ്പാസിറ്റി ഈ ഫോണിനുണ്ടാകും.

Also Read: iQOO 13 Launch ഉടൻ! Sony IMX921 സെൻസർ ഫ്ലാഗ്ഷിപ്പ് ഫോൺ എന്ന് ഇന്ത്യയിലേക്ക്?

പവറിനായി ഫ്ലാഗ്ഷിപ്പിൽ 6150mAh ബാറ്ററിയാണ് ഉൾപ്പെടുത്തുന്നത്. ഇത് 120W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് 15 ആയിരിക്കും. 207g ഭാരവും പ്രീമിയം ഡിസൈനുമുള്ള സ്മാർട്ഫോണാണിത്.

ഫോൺ പുറത്തിറങ്ങിയാൽ ആമസോണിലൂടെയായിരിക്കും വിൽപ്പന നടത്തുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :