സോണിയുടെ പുതിയ 2 സ്മാർട്ട് ഫോണുകൾ

സോണിയുടെ പുതിയ 2 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

പ്രീ ഓർഡർ തുടങ്ങി

സോണി എക്സ്പീരിയായുടെ പുതിയ 2 മോഡൽ ഉടൻ വിപണിയിൽ എത്തുന്നു.ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡർ UK വിപണിയിൽ തുടങ്ങി കഴിഞ്ഞു .

സോണിയുടെ VR & X Compact എന്ന മോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .സെപ്റ്റംബർ 24നു വിപണിയിൽ എത്തുമെന്നാണ് സൂചകൾ .തകർപ്പൻ സവിശേഷതകൾ എന്നാണ് ഈ സ്മാർട്ട് ഫോണുകളെ സോണി വിശേഷിപ്പിക്കുന്നത് .

21 മെഗാപിക്സലിന്റെ ക്യാമറയുടെ ആണ് ഇവ വിപണിയിൽ എത്തുന്നത് .സോണിയുടെ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം .അതിന്റെ ക്യാമെറ ക്ലാരിറ്റി,ക്വാളിറ്റി എന്നിവയാണ് .ഏതായാലും സോണിയുടെ ഈ വമ്പൻ മാർക്ക് അത് രണ്ടു ഉണ്ടാകുമെന്നു നമുക്ക് കരുതാം .പക്ഷെ സോണിയുടെ സ്മാർട്ട് ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കോട്ടം എന്താന്ന് പറയുകയാണെകിൽ അതിന്റെ വില ആണ് .

നമുക്ക് താങ്ങുന്നതിലും കൂടുതൽ ആണ് അവരുടെ സ്മാർട്ട് ഫോണുകളുടെ വില .അതുകൊണ്ടു തന്നെയാണ് പലപ്പോഴും നമ്മൾ സോണിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങുന്നതിനു മുൻപ് ഒരുപാടു ആലോചിക്കുന്നത് .ഇതിന്റെയും കാര്യത്തിൽ ഒട്ടും താഴെയല്ല .ഏകദേശം 35k അടുത്ത് വരുമെന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo