Vivo V60e vs vivo v60 poster
Amazon, Flipkart പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെ പോലെ പ്രമുഖമാണ് Vijay Sales. മികച്ച ഓഫറുകളും ബാങ്ക് കിഴിവുകളും ചേർത്ത് നിരവധി സ്മാർട്ഫോണുകൾ വിജയ് സെയിൽസ് ഓഫറിൽ വിൽക്കുന്നുണ്ട്. ഇപ്പോഴിതാ പവർഫുൾ സ്നാപ്ഡ്രാഗൺ പ്രോസസറുള്ള Vivo 5G ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 5000 രൂപയുടെ കിഴിവാണ് വിജയ് സെയിൽസ് അനുവദിച്ചിരിക്കുന്നത്.
വിവോ വി60 5ജി സ്മാർട്ഫോണിന് വിജയ് സെയിൽസിലാണ് ഓഫർ. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വിവോ ഹാൻഡ്സെറ്റിനാണ് ഇളവ്. 41,999 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. ഈ വിവോ ഫോൺ ഇനി 5000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ വിൽക്കുകയാണ്.
36,999 രൂപയ്ക്കാണ് വിവോ വി60 സ്മാർട്ഫോൺ വിജയ് സെയിൽസിൽ വിൽക്കുന്നത്. ഇതിന് പുറമെ എസ്ബിഐ, ഐഡിഎഫ്സി, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ ഓഫർ അനുവദിച്ചിരിക്കുന്നു.
എസ്ബിഐ കാർഡുകളിലൂടെ 3000 രൂപ ഇളവും, ഐഡിഎഫ്സി കാർഡ് വഴി 10000 രൂപ കിവിവും ലഭിക്കുന്നു. എച്ച്ഡിഎഫ്സി കാർഡിന് 3000 രൂപയുടെ ഡിസ്കൗണ്ടും ഇതിന് ലഭ്യമാണ്. 1,676 രൂപയുടെ ഇഎംഐ ഡീലും 24 മാസത്തേക്ക് വിജയ് സെയിൽസ് അനുവദിച്ചിരിക്കുന്നു. വിവോ വി60 5ജിയ്ക്ക് ആകർഷകമായ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്.
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോ വി60 5ജിയിൽ പ്രതീക്ഷിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള സ്‌ക്രീനാണ് ഇതിലുള്ളത്.
ഫോണിന്റെ മുൻ ക്യാമറയിൽ ഒരു ഹോൾ-പഞ്ച് കട്ടൗട്ട് കൊടുത്തിരിക്കുന്നു. എഐ പിന്തുണയ്ക്കുന്ന ഫോട്ടോഗ്രാഫി ഇതിലുണ്ട്. സീസ്-ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം വിവോ V60-ൽ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതൊരു ബജറ്റ് ഫോണാണെങ്കിലും, Zeiss ട്യൂൺ ചെയ്ത സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്.
ഫോട്ടോഗ്രാഫിയിലേക്ക് നോക്കിയാൽ ഇതിലെ പ്രൈമറി സെൻസറിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്. 50MP റെസല്യൂഷനുള്ള പ്രൈമറി ക്യാമറയിൽ സോണി IMX766 സെൻസറുണ്ട്. 50MP ടെലിഫോട്ടോ ക്യാമറയിൽ സോണി IMX882 ലെൻസുണ്ട്. സ്മാർട്ഫോണിൽ 8MPയുടെ ഒരു അൾട്രാ-വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. സ്മാർട്ഫോണിന്റെ ഫ്രണ്ട് പാനലിൽ 50MP സെൽഫി ക്യാമറയുമുണ്ട്.
Also Read: 7000mAh പവർഫുൾ, 200MP Samsung HP5 സെൻസറുള്ള വമ്പൻ Vivo ഫോൺ പുറത്തിറങ്ങി
ഈ വിവോ ഫോണിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുക.
വിവോ വി 60 5ജിയിൽ 6,500 എംഎഎച്ച് ബാറ്ററി പിന്തുണയ്ക്കുന്നു. 90 വാട്ട് ഫ്ലാഷ് ചാർജിങ്ങിനെ വിവോ സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68, IP69 റേറ്റിങ്ങുണ്ട്.