ആമസോണിൽ സ്‌റ്റോക്കില്ല, ഫ്ലിപ്കാർട്ടിലോ വീണ്ടും അന്യായ വിലക്കുറവും! Zeiss ക്യാമറ Vivo പ്രീമിയം ഫോൺ ഓഫർ അറിഞ്ഞോ!

ഫോട്ടോഗ്രഫി പ്രേമികളുടെ പ്രിയപ്പെട്ട Vivo X100 Pro ഇപ്പോൾ മോഹ വിലയിൽ ഓൺലൈനിൽ വാങ്ങാം. ലോകപ്രശസ്തമായ ZEISS ഒപ്റ്റിക്സും 50MP മെയിൻ ക്യാമറയുമുള്ള വിവോ 5ജിയ്ക്ക് ഫ്ലിപ്കാർട്ട് ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു. ആമസോണിൽ സ്മാർട്ട് ഫോൺ പലപ്പോഴും ലഭ്യമാകാറില്ല. ഇപ്രാവശ്യവും വിവോ എക്സ്100 പ്രോ 5ജിയ്ക്ക് ആമസോണിൽ സ്റ്റോക്കില്ല. അതേ സമയം ഫ്ലിപ്കാർട്ടിൽ ഇതിന് 40000 രൂപയോളം വിലക്കുറവുണ്ട്. ആകർഷകമായ ബാങ്ക് ഇളവ് കൂടി ചേർത്തുള്ള ഓഫറാണിത്. ആരും കൊതിക്കുന്ന വിവോ ഫോണിന്റെ സവിശേഷതകളും ഓഫറും വിശദമായി അറിയാം.

Vivo X100 Pro Price Deal Flipkart

സാധാരണയായി ഒരു ലക്ഷം രൂപയോടടുത്ത് വിലയുള്ള ഫോണാണ് വിവോ എക്സ്100 പ്രോ. ഇപ്പോഴത്തെ ഓഫറിൽ സ്മാർട്ട് ഫോൺ 60000 രൂപയിലും താഴെ വാങ്ങിക്കാം. ഫ്ലിപ്കാർട്ടിൽ വമ്പിച്ച എക്സ്ചേഞ്ച് ഡീലും, ഇഎംഐ ഓഫറും അനുവദിച്ചിട്ടുണ്ട്.

മെമ്മറി കാർഡിന്റെ ആവശ്യമില്ലാതെ ഉയർന്ന സ്റ്റോറേജിൽ സ്വന്തമാക്കാവുന്ന ഫോണാണിത്. 16 ജിബി റാമും 512ജിബി സ്റ്റോറേജുമുള്ളതിനാൽ വ്ളോഗേഴ്സിനും മറ്റും ഈ സ്മാർട്ട് ഫോൺ മുൽക്കൂട്ടാകും. 96999 രൂപയ്ക്കാണ് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലെ 37,000 രൂപ കിഴിവ് ചേർക്കുമ്പോൾ 59999 രൂപയ്ക്ക് ഫോൺ ലഭ്യമാകും.

ഫ്ലിപ്കാർട്ടിൽ 3000 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. വിവോ X100 പ്രോ ഇതിലൂടെ 56999 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡുകൾക്കാണ് ഈ ഇളവ്. 3000 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ഫ്ലിപ്കാർട്ട് തരുന്നു. ഇതിൽ ബാങ്ക് കാർഡ് പേയ്മെന്റ് നടത്തുന്നവർക്ക് കൂടുതൽ ലാഭം കണ്ടെത്താം. വിവോ പ്രീമിയം സെറ്റ് ഇങ്ങനെ 53999 രൂപയ്ക്കും ലഭിക്കും. 2110 രൂപ 36 മാസത്തേക്ക് അടച്ചുള്ള ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

വിപണി വില96,999 രൂപ
ഫ്ലിപ്കാർട്ട് വില59,999 രൂപ
ബാങ്ക് കിഴിവ്3,000 രൂപ

വിവോ എക്സ്100 പ്രോ 5ജി സവിശേഷതകൾ

ZEISS T കോട്ടിങ്ങുള്ള ക്യാമറയും, വേഗതയേറിയ ചിപ്‌സെറ്റും, V3 ഇമേജിംഗ് ചിപ്പ് 4K റെക്കോഡിങ്ങും സാധ്യമായ പ്രീമിയം സ്മാർട്ട് ഫോണാണിത്. 100W Dual സെൽ ഫ്ലാഷ് ചാർജ് എടുത്തുപറയേണ്ട സവിശേഷതയാണ്. സ്മാർട്ട് ഫോണിന്റെ ഓരോ സവിശേഷതയും അറിയേണ്ടവർക്ക്, താഴെ വിശദമായി കൊടുത്തിരിക്കുന്നു.

  • ഡിസ്പ്ലേ: 6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് വിവോ X100 Pro 5ജിയിലുള്ളത്. ഇതിന് 2K റെസല്യൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റ്, HDR10+, 3000 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും പാനലിന് ലഭിക്കുന്നു.

Also Read: Xiaomi 14 Civi: ഇപ്പോൾ വാങ്ങിയാൽ കീശ കാലിയാകില്ല, 32MP Dual Selfie ക്യാമറ ഫോൺ വൻ കിഴിവിൽ

  • ക്യാമറ: വിവോ എക്സ് 100 പ്രോയിൽ ട്രിപ്പിൾ ക്യാമറ Ziess ട്യൂൺ ചെയ്തവയാണ്. 50MP Sony IMX989 ക്യാമറ+ 50MP അൾട്രാ-വൈഡ് ക്യാമറ+ 50MP ZEISS APO ടെലിഫോട്ടോ ക്യാമറയുണ്ട്. മൊബൈൽ ക്യാമറകളിലെ ഏറ്റവും വലിയ സെൻസറുകളിൽ ഒന്നാണ് സോണിയുടെ പ്രൈമറി ക്യാമറ. ഫോണിന് മുൻവശത്ത് 32 എംപി ഫ്രണ്ട് ക്യാമറ വരുന്നു. ഇത് 4K വീഡിയോ പിന്തുണയ്ക്കുന്നു. ദൂരെയുള്ള വസ്തുക്കളെ ക്ലിയറായി പകർത്താൻ ടെലിഫോട്ടോ ലെൻസും, ഗ്രൂപ്പ് ഫോട്ടോകൾക്ക് അൾട്രാ വൈഡ് സെൻസറും സഹായിക്കുന്നു.
  • ബാറ്ററി: 5400mAh ബാറ്ററിയാണ് ഈ വിവോയിലുള്ളത്. ഇതിന്റെ ചാർജിങ് വേഗത അപാരമാണ്. 100W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
  • പ്രോസസർ: 4nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയാടെക് ഡൈമെൻസിറ്റി 9300 ചിപ്പിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ലോകത്തെ ഏറ്റവും വേഗതയേറിയ ചിപ്‌സെറ്റുകളിലൊന്നായി ഇത് ശ്രദ്ധേയമാണ്. വിവോയുടെ സ്വന്തം V3 ഇമേജിംഗ് ചിപ്പും ഇതിലുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :