Poco X8 Pro Max 5G
ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 9000mAh ബാറ്ററിയുമായി പോക്കോയുടെ പുതിയ അവതാരം വിപണിയിൽ. പവറിനൊപ്പം കരുത്തുറ്റ പെർഫോമൻസും തകർപ്പൻ ഡിസ്‌പ്ലേയുമുള്ള Poco X8 Pro Series ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇത്രയും വലിയ ബാറ്ററിയിൽ സ്മാർട്ട് ഫോണുകൾ അവതരിപ്പിക്കുന്നത് വിരളമാണ്.
ബാറ്ററിയുടെ വലിപ്പം കൂടുമ്പോഴും 100W അതിവേഗ ചാർജിംഗ് സംവിധാനത്തിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. കേവലം മിനിറ്റുകൾക്കുള്ളിൽ ഫോൺ ഫുൾ ചാർജാകുന്നു. ഈ പുതിയ മോൺസ്റ്റർ ഫോണിന്റെ വിലയും സവിശേഷതകളും മനസിലാക്കാം.
6.83 ഇഞ്ച് ഡിസ്‌പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+ സപ്പോർട്ടുള്ള ഫോണാണിത്. ഈ പോക്കോ ഫോണിന്റെ സ്ക്രീനിന് 3,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് പിന്തുണ ലഭിക്കുന്നു. ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 9500s ചിപ്‌സെറ്റിലാണ് പോകോ X8 Pro Max 5ജി അവതരിപ്പിച്ചത്.
Also Read: മോൺസ്റ്റർ ബാറ്ററി New Vivo 5G! 7200mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും, 2000 രൂപ സെയിൽ ഓഫറുകളും
9000mAh ബാറ്ററിയാണ് മാക്സ് വേർഷനിൽ നൽകിയിട്ടുള്ളത്. ഈ പോകോ ഫോണിന് 100W ഫാസ്റ്റ് ചാർജിംഗ്, 27W റിവേഴ്‌സ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. വൈ-ഫൈ 7, ബ്ലൂടൂത്ത് 6, NFC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഫോണിൽ ലഭിക്കും. മികച്ച ഡ്യൂറബിലിറ്റിയ്ക്കായി ഇതിൽ IP66/IP68/IP69/IP69K റേറ്റിംഗുമുണ്ട്.
പോകോ X8 പ്രോ മാക്സ് 5ജിയിൽ അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്. ഇതിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 3.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി സെൻസറും 50MP അൾട്രാ-വൈഡ് ലെൻസും 8MP സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഫോണിന് മുൻവശത്ത് 20MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
അടുത്തത് ഇതിലെ സ്റ്റാൻഡേർഡ് വേരിയന്റിന്റെ സവിശേഷതകളാണ്.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേയാണ് പോകോ ഈ ഫോണിൽ നൽകിയിട്ടുള്ളത്. HDR10+ സപ്പോർട്ടുള്ള ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 3500 nits പീക്ക് ബ്രൈറ്റ്‌നസ് പിന്തുണ ലഭിക്കുന്നു. ഇതിലെ സ്ക്രീനിന് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. പ്രോ മാക്സിൽ 9000mAh ബാറ്ററിയാണെങ്കിലും, ഇതിൽ 6500mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 100W ഫാസ്റ്റ് ചാർജിംഗ്, 27W റിവേഴ്‌സ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് ഇത് പിന്തുണയ്ക്കുന്നു.
കണക്റ്റിവിറ്റിക്കായി ഫോണിൽ Wi-Fi 7, ബ്ലൂടൂത്ത് 6, NFC സപ്പോർട്ടുണ്ട്. ഡോൾബി അറ്റ്‌മോസ്-പവർഡ് ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് ഈ ഫോണിലുള്ളത്. മികച്ച ഡ്യൂറബിലിറ്റിയ്ക്ക് ഇതിൽ IP66/IP68/IP69/IP69K റേറ്റിംഗ് വരുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട് ഫോണിലുണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 3.0 വേർഷനാണ് ഇതിലുള്ളത്. നാല് OS അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിൽ ലഭിക്കും.
ക്യാമറയിലേക്ക് വന്നാൽ ഫോണിൽ 50MP സോണി IMX882 പ്രൈമറി സെൻസർ നൽകിയിരിക്കുന്നു. ഇതിൽ 50MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. മൂന്നാമതായി ഇതിലൊരു 8MP സെൻസർ കൂടിയുണ്ട്. ഈ ഫോണിലും പോക്കോ 20MP സെൽഫി ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിക്കുന്നത് മാർച്ച് 23 നാണ്. 29999 രൂപയ്ക്കാണ് പോക്കോ ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ആദ്യ വിൽപ്പനയിൽ 3000 രൂപയുടെ കിഴിവ് ബാങ്ക് ഓഫറായി നേടാം.
SBI, ICICI, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളുള്ളവർക്ക് ആദ്യ സെയിലിൽ ഈ ഓഫർ പ്രയോജനപ്പെടുത്താം. പോക്കോ X8 പ്രോ സീരീസിന് 3000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. സ്മാർട്ട്ഫോൺ 12 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐയിലും വാങ്ങാം. ഫ്ലിപ്കാർട്ടിലൂടെയാണ് ഈ പുത്തൻ പോക്കോ ഫോണുകളുടെ വിൽപ്പന.