കരുത്തൻ ബാറ്ററിയുള്ള Poco X8 Pro സീരീസ് ആദ്യ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. ഭീമൻ ബാറ്ററിയും, മികച്ച പെർഫോമൻസുമുള്ള സ്മാർട്ട് ഫോൺ ഇക്കഴിഞ്ഞ ആഴ്ചയിലാണ് പുറത്തിറങ്ങിയത്. ഇതിൽ പോക്കോ X8 പ്രോ, പ്രോ മാക്സ് മോഡലുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കുന്നവർക്കും പോകോ എക്സ്8 പ്രോ ആകർഷകമായ ഓഫറുകളോടെയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. 3000 രൂപ വില കുറച്ച് ഫോൺ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഈ പോകോ ഫോൺ ഇന്ന് മുതൽ വാങ്ങിക്കാം. ഫ്ലിപ്കാർട്ട് വഴിയാണ് സ്മാർട്ട് ഫോൺ വിൽപ്പന.
100 വാട്ട് ഫാസ്റ്റ് ചാർജിങ്ങും 9000mAh ബാറ്ററിയുമുള്ള ഫോണാണിത്. 50MP ട്രിപ്പിൾ റിയർ സെൻസറും ഇതിലുണ്ട്. 30000 രൂപയ്ക്ക് താഴെ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട് ഫോണുകളാണിത്. പുതിയ പോകോ X8 പ്രോയുടെ സവിശേഷതകളും ഓഫറുകളും വിശദമായി അറിയാം.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പോകോ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിൽ X8 Pro 5G വാങ്ങിക്കാം.
പോകോ എക്സ്8 പ്രോ മാക്സിനും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 12GB+256GB വേരിയന്റിന് 42,999 രൂപയാകുന്നു. 12GB റാമും 512GB സ്റ്റോറേജും 46,999 രൂപയുള്ള ഫോണാണ്. HDFC ബാങ്ക്, ICICI ബാങ്ക്, SBI കാർഡുകൾ ഉപയോഗിച്ച് 3,000 രൂപ വരെ ബാങ്ക് കിഴിവ് ഇതിന് ലഭിക്കുന്നു. കറുപ്പ്, നീല, വെള്ള നിറങ്ങളിൽ X8 Pro Max 5G ലഭ്യമാകുന്നു.
മാർച്ച് 23-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സ്മാർട്ട് ഫോണിന്റെ വിൽപ്പന. ഈ മോഡലിൽ കമ്പനി പോക്കോ എക്സ്8 പ്രോ അയൺ മാൻ എഡിഷനും അവതരിപ്പിച്ചു. 12GB+256GB വേരിയന്റിന് 37,999 രൂപയാകുന്നു. 3000 രൂപ കിഴിവിലൂടെ 29999 രൂപ മുതൽ ഫോൺ വാങ്ങിക്കാം.
Also Read: മോൺസ്റ്റർ ബാറ്ററി New Vivo 5G! 7200mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറയും, 2000 രൂപ സെയിൽ ഓഫറുകളും