POCO X6 Pro 5G
64MP ട്രിപ്പിൾ ക്യാമറ POCO X6 Pro 5G ഇപ്പോൾ കൂറ്റൻ കിഴിവിൽ വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ടിൽ അത്യാകർഷകമായ ഇളവ് പ്രഖ്യാപിച്ചു. 26,999 രൂപ വിലയാകുന്ന സ്റ്റൈലിഷ് പോകോ ഫോൺ 20000 രൂപയ്ക്ക് താഴെ വാങ്ങാം. ഇതിനായുള്ള പരിമിതകാല ഓഫർ പരിശോധിക്കാം.
8ജിബി, 256ജിബി സ്റ്റോറേജുള്ള പോകോ 5ജി ഹാൻഡ്സെറ്റാണിത്. ലോഞ്ച് വിലയിൽ നിന്ന് 7100 രൂപ കുറച്ചാണ് Poco 5G വിൽക്കുന്നത്. ഇത് ഫ്ലിപ്കാർട്ട് തരുന്ന പരിമിതകാല ഓഫറാണ്. ആമസോണിലെ വിലയിൽ നിന്നും 100 രൂപ അധിക ഇളവ് പോകോയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നുണ്ട്.
2024 ജനുവരി 11-നാണ് പോകോയുടെ ഈ പ്രീമിയം മിഡ് റേഞ്ച് ഫോൺ പുറത്തിറക്കിയത്. ഇതിന്റെ യെല്ലോ വേരിയന്റ് മാത്രമാണ് 20000 രൂപയ്ക്ക് താഴെ വിൽക്കുന്നത്. യെല്ലോ പോകോ ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 19,899 രൂപ മാത്രമാണ്. മാസം 700 രൂപ അടച്ച് ഇഎംഐയിലും സ്മാർട്ഫോൺ സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിലൂടെയുള്ള പേയ്മെന്റിന് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നു.
മികച്ച മിഡ്-റേഞ്ച് സ്മാർട്ഫോൺ നോക്കുന്നവർക്ക് പോകോ X6 Pro 5G ഒരു നല്ല ചോയിസാണ്. 6.67 ഇഞ്ച് വലുപ്പമുള്ള 1.5K റെസല്യൂഷനാണ് ഇതിലുള്ളത്. 2712 x 1220 പിക്സൽസ് റെസല്യൂഷനുള്ള ഫ്ലോ AMOLED ഡോട്ട്ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റും, 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ഫോൺ സ്ക്രീനിനുണ്ട്. ഇതിൽ HDR10+ സപ്പോർട്ടുണ്ട്. ഫോണിൽ ഡോൾബി വിഷൻ സപ്പോർട്ടും ലഭിക്കുന്നു. കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുള്ളതിനാൽ, പോറലുകളിൽ നിന്ന് പോകോ X6 Pro 5ജിയ്ക്ക് സുരക്ഷ ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ ഹാൻഡ്സെറ്റിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 64MP സെൻസറുള്ള സ്മാർട്ഫോണാണിത്. 8MP അൾട്രാ വൈഡ് ക്യാമറയും, 2MP മാക്രോ ക്യാമറയും ഇതിലുണ്ട്. ഫോണിന് മുന്നിൽ 16MP സെൽഫി ക്യാമറയുണ്ട്. 4K വീഡിയോ റെക്കോർഡിങ്ങിനെ പോകോ X6 പ്രോ പിന്തുണയ്ക്കുന്നു.
5000mAh ബാറ്ററി ഇതിലുണ്ട്. 67W ടർബോ ചാർജിങ്ങിനെ ഹാൻഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നു. 45 മിനിറ്റിനുള്ളിൽ 100% ചാർജ് ചെയ്യാൻ കഴിയുമെന്ന ഉറപ്പ് കമ്പനി തരുന്നു. HyperOS ആൻഡ്രോയിഡ് വേർഷനാണ് ഈ മിഡ് റേഞ്ച് പോകോ സെറ്റിലുള്ളത്. IP54 റേറ്റിങ്ങുള്ളതിനാൽ, ഡ്യൂറബിലിറ്റിയിലും ഇത് മികച്ച സെറ്റാണ്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്പീക്കർ ഇതിൽ നൽകിയിരിക്കുന്നു. ബ്ലൂടൂത്ത് 5.4, IR Blaster, വൈ-ഫൈ 6 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഹാൻഡ്സെറ്റിലുണ്ട്.