POCO M8 Launched in India
ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡായ പോകോയുടെ ഈ വർഷത്തെ ആദ്യ ഫോൺ എത്തി. കിടിലൻ സ്റ്റൈലും ആകർഷകമായ ഫീച്ചറുകളുമുള്ള New Poco 5G ഫോണാണിത്. ഇതിന് വലിയ ബാറ്ററിയും പുതിയ വളഞ്ഞ ഡിസ്‌പ്ലേയുമാണുള്ളത്.
റെഡ്മി നോട്ട് 14 പ്രോയുടെ ഡിസൈനിലാണ് ഈ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. 18,999 രൂപ മുതൽ വിലയാകുന്ന ഫോണാണിത്. 20000 രൂപയ്ക്ക് താഴെ പുതിയ 5ജി ഫോൺ നോക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്.
2026 ലെ പോകോയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണാണ് Poco M8 5G. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 6GB റാമും 128GB സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയാണ്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് 19,999 രൂപ വിലയാകുന്നു. ടോപ്പ്-എൻഡ് വേരിയന്റിന് 8GB റാമും 256GB സ്റ്റോറേജുമുണ്ട്. ഇതിന് 21,999 രൂപയാണ് വില.
2026 ജനുവരി 13 മുതൽ സ്മാർട്ട്ഫോണിന്റെ വിൽപ്പന തുടങ്ങും. സെയിൽ ആരംഭിച്ച് ആദ്യ 12 മണിക്കൂറിനുള്ളിൽ ഫോൺ വാങ്ങുകയാണെങ്കിൽ പ്രത്യേക കിഴിവ് സ്വന്തമാക്കാം. 2,000 രൂപയുടെ ബാങ്ക് ഓഫറും 1000 രൂപ അധിക കിഴിവും ഇങ്ങനെ നേടാം. ഇങ്ങനെ ഓഫറിൽ മൂന്ന് വേരിയന്റുകളും എത്ര രൂപയ്ക്ക് ലഭിക്കുമെന്ന് അറിയണ്ടേ!
6GB+128GB: 15999 രൂപ
8GB+128GB: 16999 രൂപ
8GB+256GB: 18999 രൂപ
7.35mm കനമുള്ള സ്മാർട്ട്ഫോണാണ് പോകോയുടെ എം8 5ജി. ഫോണിന് മുൻവശത്ത് 6.77 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണാണിത്. ഈ ഡിസ്‌പ്ലേയ്ക്ക് 3,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്. ഇതിൽ പോകോ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് കൊടുത്തിരിക്കുന്നത്.
പോകോ M8 5ജിയിൽ സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. LPDDR4X റാമും UFS 2.2 സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു. പോകോ എ8 5ജിയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 ഒഎസ്സാണ് പ്രവർത്തിക്കുന്നത്. 4 വർഷത്തെ OS അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും പോകോ ഉറപ്പുനൽകുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ പോകോയുടെ ഈ സ്മാർട്ട്ഫോൺ 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 50-മെഗാപിക്സൽ പ്രൈമറി സെൻസർ ഉണ്ട്. 50 മെഗാപിക്സലിന്റെ ഡ്യുവൽ എഐ ക്യാമറയാണ് ഫോണിലുള്ളത്. ലൈറ്റ് ഫ്യൂഷൻ 400 ക്യാമറ സെൻസറുകളാണ് ഇതിലുള്ളത്. മുൻവശത്ത് പോകോ കൊടുത്തിട്ടുള്ളത് 20-മെഗാപിക്സലിന്റെ സെൻസറാണ്.
45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണ് പോകോ എം8 5ജി. ഇതിൽ 5,520mAh ബാറ്ററിയാണുള്ളത്. 18 വാട്ട് റിവേഴ്സ് ചാർജിങ് സപ്പോർട്ടും ഉറപ്പിക്കാം. ഫോണിനൊപ്പം ബോക്സിൽ ചാർജർ ലഭിക്കും.