വീണ്ടും പൊക്കോ;പോക്കോയുടെ M3 ഈ മാസം പുറത്തിറങ്ങും

HIGHLIGHTS

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Poco M3 ഫോണുകളാണ് നവംബർ 24 നു വിപണിയിൽ എത്തുന്നത്

പോക്കോയുടെ M2 പ്രൊ ഫോണുകൾക്ക് ശേഷം പുതിയ സ്മാർട്ട് ഫോണുകളുമായി പൊക്കോ വീണ്ടും വിപണിയിൽ എത്തുന്നു .പോക്കോയുടെ എം 3 എന്ന സ്മാർട്ട് ഫോണുകളാണ് നവംബർ 24 നു വിപണിയിൽ പുറത്തിറങ്ങുന്നത് .പോക്കോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്ററിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസ്സസറുകളുമായാണ് പോക്കോയുടെ എം 3 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .

അതുപോലെ തന്നെ പോക്കോയുടെ ഈ സ്മാർട്ട് ഫോണുകൾ 6.53 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ  6000mAh ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 48 മെഗാപിക്സലിന്റെ ക്യാമറകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :