Poco C65 in India: വരാനിരിക്കുന്നവൻ വിലയിൽ ചെറുതെങ്കിലും ബാറ്ററിയിലും ക്യാമറയിലും കേമൻ

Updated on 13-Dec-2023
HIGHLIGHTS

Poco C65 ഇന്ത്യയിൽ ഡിസംബർ 15ന് പുറത്തിറക്കും

ബജറ്റ് ലിസ്റ്റിൽ ഏറ്റവും ആകർഷകമായ ഫീച്ചറുകളോടെയാണ് ഫോൺ എത്തുന്നത്

ഇക്കഴിഞ്ഞ നവംബറിൽ ഫോൺ ആഗോളവിപണിയിൽ എത്തിയിരുന്നു

സാധാരണക്കാരന് ഇണങ്ങുന്ന ബജറ്റ്-ഫ്രെണ്ട്ലി ഫോണുകളാണ് പോക്കോ എപ്പോഴും പുറത്തിറക്കുന്നത്. വിദ്യാർഥികളും മുതിർന്നവരും പൊതുവെ തെരഞ്ഞെടുക്കുന്ന ആൻഡ്രോയിഡ് ഫോണും പോക്കോയുടേത് തന്നെ. ഇപ്പോഴിതാ ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കൾ പുതിയതായി അവതരിപ്പിക്കുന്ന Poco C65 ഇതാ ഇന്ത്യൻ വിപണിയിലേക്ക് ഉടൻ എത്തുമെന്നുള്ള സൂചനകളാണ് വരുന്നത്.

ആഗോള വിപണിയിൽ പുറത്തിറങ്ങിയ അതേ മോഡൽ Poco C65 ഇന്ത്യയിൽ ഡിസംബർ 15ന് പുറത്തിറക്കുമെന്നാണ് കമ്പനി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. ടെക് പ്രേമികൾക്കും പോക്കോ ആരാധകർക്കും ഇത് അത്യധികം സന്തോഷം നൽകുന്ന വാർത്തയാണ്. കാരണം, ബജറ്റ് ലിസ്റ്റിൽ ഏറ്റവും ആകർഷകമായ ഫീച്ചറുകളോടെയാണ് ഈ പോക്കോ ഫോൺ അവതരിക്കുന്നത്.

ബജറ്റ്-ഫ്രെണ്ട്ലി Poco C65

Poco C65 ഇന്ത്യയിലേക്ക്…

ഡിസംബർ 15ന് ഉച്ചയ്ക്കാണ് ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഈ ഫോൺ ആഗോളവിപണിയിൽ എത്തി. ഇനി ഇന്ത്യക്കാർക്കായി പോക്കോ പാസ്തൽ നീല, മാറ്റ് കറുപ്പ് എന്നീ നിറങ്ങളിൽ Poco C65 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Poco C65 ഫീച്ചറുകൾ ഇവയെല്ലാം…

മീഡിയാടെക് ഹീലിയോ G85 SoC ആയിരുന്നു ഫോണിന്റെ പ്രോസസർ. വിദേശ രാജ്യങ്ങളിൽ പുറത്തിറങ്ങിയ ഇതേ പ്രോസസർ പോക്കോ സി65ന്റെ ഇന്ത്യൻ എഡിഷനിലുമുണ്ടാകും. ഇതിന് 18W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയും, 5,000mAh-ന്റെ കരുത്തുറ്റ ബാറ്ററിയുമുണ്ട്. ഇതിന് പുറമെ, 6.74 ഇഞ്ച് വലിപ്പമുള്ള അൾട്രാ ലാർജ് എച്ച്‌ഡി+ ഡിസ്‌പ്ലേ ഈ ഫോണിൽ പോക്കോ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, 90Hz റീഫ്രെഷ് റേറ്റാണ് ഡിസ്പ്ലേയിലുള്ളത്.

ഈ പോക്കോ ഫോൺ ഒരു 5G ഫോണാണ്. 8GB റാം, 256GB ഇൻബിൽറ്റ് സ്റ്റോറേജ് വേരിയന്റിലാണ് പോക്കോ എത്തുന്നത്. ഫോണിന്റെ റാം 16GB വരെ വികസിപ്പിക്കാം. അതുപോലെ ഇന്റേണൽ സ്റ്റോറേജ് 1TB വരെയും വികസിപ്പിക്കാനാകും. ഇതിന് പുറമെ 6 GB റാമും 128GB ഇൻബിൽറ്റ് സ്റ്റോറേജുമുള്ള പോക്കോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കാം.

ക്യാമറയിൽ Poco C65

50 മെഗാപിക്സൽ AI സെൻസറുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പോടെയാണ് പോക്കോ സി65 വരുന്നത്. ഫോണിന്റെ സെൽഫി ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

ഇന്ത്യൻ പോക്കോ സി65, എത്ര വില വരും?

ഇന്ത്യയിൽ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ പോക്കോ സി65 എത്തിയേക്കും. ഒന്നാമത്തേത്, 6GB റാമും, 128GB സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന് 10,000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് കരുതുന്നു.

കാരണം, ഇതേ സ്റ്റോറേജിന്റിന്റെ ആഗോള വേരിയന്റിന് 119 US ഡോളറായിരുന്നു വില. 8GB RAM, 256GB സ്റ്റോറേജാണ് രണ്ടാമത്തേത്. ഈ പോക്കോ സി65-ന് 10,000 രൂപയ്ക്ക് അടുത്തോ മുകളിലോ വിലയായേക്കും.

READ MORE: Jio Cheapest Plan: പ്രീ-പെയ്ഡ് വരിക്കാർക്ക് 15 രൂപയ്ക്ക് 1GB!

അതായത്, 12,000 രൂപ ആയിരിക്കാമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. എന്തായാലും ഫോണിന്റെ ലോഞ്ചിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിൽപ്പനയും ആരംഭിച്ചേക്കും. പൊതുവേ ഫ്ലിപ്കാർട്ട് വഴിയാണ് പോക്കോ ഫോണുകളുടെ വിൽപ്പന നടക്കുന്നത്. ഈ പുതിയ പോക്കോ അവതാരവും ഇ-കൊമേഴ്സ് സെയിലിന് ഫ്ലിപ്കാർട്ടിലായിരിക്കും വിൽപ്പനയ്ക്ക് എത്തുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :