ആഗസ്റ് 3 മുതൽ ഒപ്പോയുടെ “സെൽഫി എക്സ്പെർട്ട്” F1S

HIGHLIGHTS

സെൽഫിയിൽ ഇവൻ ഡിജിറ്റൽ ക്യാമറ

ഓപ്പോയുടെ മറ്റൊരു കിടിലൻ സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഒപ്പോയുടെ "സെൽഫി എക്സ്പെർട്ട്" F1S എന്ന സ്മാർട്ട് ഫോൺ ആണ് ഉടൻ വിപണിയും കാത്തിരിക്കുന്നത് .ആഗസ്റ് 3 മുതൽ ഇതു വിപണിയിൽ എത്തുമെന്നാണ് സൂചന .ഓപ്പോ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അതിന്റെ ക്യാമറ തന്നെയാണ് .കിടിലൻ എന്നു പറഞ്ഞാൽ കുറഞ്ഞുപോകും .അതുക്കും മേലെ .അത്ര മികച്ച ക്യാമറ ക്ലാരിറ്റിയാണ് ഓപ്പോ സ്മാർട്ട് ഫോണുകളുടെ ക്യാമറകൾക്ക് ഉള്ളത് .

അതും സെൽഫി ക്യാമറകൾ ആണ് ഇതിന്റെ മികച്ചു നിൽക്കുന്നത് .അക്കൂട്ടത്തിലേക്കു ഇതാ ഒപ്പോയുടെ മറ്റൊരു കിടിലൻ സ്മാർട്ട് ഫോൺ കൂടി .ക്യാമറയ്ക്ക് മുൻഗണന നൽകി ഇറക്കുന്ന ഈ സ്മാർട്ട് ഫോൺ അടുത്ത മാസം മുതൽ വിപണിയിൽ എത്തിക്കും .ഒപ്പോയുടെ മറ്റൊരു മികച്ച സ്മാർട്ട് ഫോൺ ആയ f 1 ന്റെ പിൻഗാമിയാണ് "സെൽഫി എക്സ്പെർട്ട്" F1S.ഓപ്പോ F 1 Android Lollipop v5.1 ഓ എസിലാണ് പ്രവർത്തിക്കുന്നത് .

5 ഇഞ്ച് മികച്ച ഡിസ്‌പ്ലേ ,3 ജിബിയുടെ മികച്ച റാം ,16 ജിബിയുടെ മെമ്മറി സപ്പോർട്ട് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി ,2500mAh ന്റെ ബാറ്ററി എന്നിവയായിരുന്നു ഓപ്പോ F 1 ന്റെ സവിശേഷതകൾ .അതുകൊണ്ടുതന്നെ പിൻഗാമി എന്നു വിശേഷിപ്പിക്കുമ്പോൾ അതിലും മികച്ച സവിശേഷതകൾ "സെൽഫി എക്സ്പെർട്ട്" F1S ൽ ഉണ്ടാകും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :