OPPO Reno15 and OPPO Reno15c
50MP ട്രിപ്പിൾ ക്യാമറയും 7000mAh ബാറ്ററിയുമുള്ള Oppo Reno15 പുറത്തിറങ്ങി. ഒപ്പം ബജറ്റ് മിഡ് റേഞ്ച് വിഭാഗത്തിൽ ഓപ്പോ റെനോ 15c സ്മാർട്ട്ഫോണും അവതരിപ്പിച്ചു. ഓപ്പോ റെനോ 15 സീരീസിൽ പ്രോ, പ്രോ മിനി വേർഷനുകളും പുറത്തിറക്കിയിട്ടുണ്ട്. ഇവയേക്കാൾ കരുത്തൻ ബാറ്ററിയാണ് ബേസിക് മോഡലിൽ അവതരിപ്പിച്ചത്. ഇതിന്റെ ഫീച്ചറുകളും പ്രത്യേകതകളും ഞങ്ങൾ പറഞ്ഞുതരാം.
ഡിസ്പ്ലേ: 6.59 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് ഹോളോഫ്യൂഷൻ ടെക്നോളജിയുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 10-ബിറ്റ് കളർ സപ്പോർട്ട്, 1200 നിറ്റ്സ് വരെ ബ്രൈറ്റ്നസ്സുമുള്ള സ്മാർട്ട്ഫോണാണിത്.
ഡിസൈൻ: ഡൈനാമിക് സ്റ്റെല്ലാർ റിംഗ് ക്യാമറ മൊഡ്യൂളിലാണ് ഫോൺ ഫ്രെയിം ചെയ്തിരിക്കുന്നത്. ഇതിന് 7.77mm മുതൽ 7.98mm വരെയുള്ള സ്ലിം പ്രൊഫൈലാണുള്ളത്. ഓപ്പോ റെനോ 15 5ജിയ്ക്ക് 197 ഗ്രാം ഭാരമുണ്ട്. ഗ്ലേസിയർ വൈറ്റ്, അറോറ ബ്ലൂ, ട്വിലൈറ്റ് ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭിക്കും.
പ്രോസസർ: പ്രോ മോഡലുകളിൽ രണ്ടെണ്ണത്തിലും മീഡിയാടെക്കിന്റെ ചിപ്പാണ് ഉപയോഗിച്ചത്. എന്നാൽ ഓപ്പോ റെനോ 15 5ജിയിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറാണ് കൊടുത്തിട്ടുള്ളത്. ഇത് 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഓഫർ ചെയ്യുന്നു.
Also Read: കൈയിലൊതുങ്ങുന്നതാണ് വേണ്ടതെങ്കിൽ Oppo Reno സീരീസിലെ Mini എത്തി, 200MP+50MP+50MP ക്യാമറയും…
ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഇതിൽ ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. 50MP പ്രൈമറി ക്യാമറയും, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 3.5x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ 8MP അൾട്രാവൈഡ് സെൻസറുണ്ട്. ഇതിൽ സെൽഫികൾക്കായി, 50MP മുൻ ക്യാമറയും കൊടുത്തിരിക്കുന്നു.
ഒഎസ്: ഈ ഫോണിൽ ഓപ്പോ കളർ ഒഎസ് 16 സോഫ്റ്റ് വെയറാണ് ഉൾപ്പെടുത്തിയത്. ആൻഡ്രോയിഡ് 16 വേർഷനാണ് ഇത്.
ഡ്യൂറബിലിറ്റി: IP66, IP68,IP69 റേറ്റിങ്ങുള്ള സ്മാർട്ട്ഫോണാണ് ഓപ്പോ റെനോ 15 5ജി.
ബാറ്ററി: ഈ ഫോണിൽ 6,500 mAh ബാറ്ററിയാണുള്ളത്. ഇത് 80W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
ഡിസ്പ്ലേ: 6.57 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ട്വിലൈറ്റ് ബ്ലൂ, ആഫ്റ്റർഗ്ലോ പിങ്ക് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.
ക്യാമറ: 50-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. 50-മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ 4K അൾട്രാ-ക്ലിയർ വീഡിയോ സപ്പോർട്ടും AI പോർട്രെയിറ്റ് ഗ്ലോയുമുള്ള സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രോസസർ: ഓപ്പോ റെനോ 15c 5ജിയിൽ സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസറാണ് പെർഫോമൻസ് നൽകുന്നത്.
ബാറ്ററി: 80W ഫ്ലാഷ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററി ഇതിൽ പായ്ക്ക് ചെയ്തിട്ടുണ്ട്.
ഒഎസ്: ആൻഡ്രോയിഡ് 16 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് ColorOS 16 വേർഷനാണ്.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് റെനോ 15 5ജി വരുന്നത്. ഓപ്പോ റെനോ 15 5ജിയുടെ ഇന്ത്യയിലെ വില 45,999 രൂപയിൽ ആരംഭിക്കുന്നു. 8 ജിബി റാമും, 256 ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. 12 ജിബി, 256 ജിബി സ്റ്റോറേജ് ഫോണിന് 48,999 രൂപയാകും. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 53,999 രൂപയുമാകും. ജനുവരി 13 മുതലാണ് വിൽപ്പന.
ഓപ്പോ റെനോ 15c 5ജിയുടെ ഇന്ത്യയിലെ വില 34,999 രൂപയിൽ ആരംഭിക്കുന്നു. 8GB RAM + 256GB സ്റ്റോറേജുള്ള ഫോണിന്റെ വിലയാണിത്. 12GB RAM + 256GB സ്റ്റോറേജ് ഓപ്ഷന് 37,999 രൂപയുമാണ് വില. ഫോണിന്റെ വിൽപ്പനയ്ക്ക് ഫെബ്രുവരി വരെ കാത്തിരിക്കണം. ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ വെബ്‌സൈറ്റ്, റീട്ടെയിൽ സ്റ്റോറുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും.