Oppo Reno 16: ഒറ്റ ബട്ടണിൽ എല്ലാ AI ഫീച്ചറുകളും; Snapdragon കരുത്തിൽ ഓപ്പോ 5G ഫോൺ
ആധുനിക AI ഫീച്ചറുകളും കരുത്തുറ്റ പെർഫോമൻസുമുള്ള Oppo Reno 16 ഇന്ത്യൻ വിപണിയിലേക്ക്. സിമ്പിൾ ഡിസൈനിൽ, മികച്ച ഫീച്ചറുമായാണ് ഓപ്പോ സ്മാർട്ട് ഫോൺ അവതരിപ്പിക്കുക. ഒറ്റ ബട്ടൺ അമർത്തിയാൽ വിവിധ AI ഫീച്ചറുകളിലേക്ക് പ്രവേശിക്കാനാകും. ജൂലൈ 2 ന് ഓപ്പോ റെനോ 16 സീരീസ് ഇന്ത്യയിൽ എത്തുന്നു. ഈ സീരീസിൽ റെനോ 16 ഫോണും റെനോ 16c മോഡലുമുണ്ടാകും. തായ്‌ലൻഡിൽ അടുത്തിടെ പുറത്തിറക്കിയ റെനോ 16F ഫോണുമായി സാമ്യമുള്ള ഫോണാകും റെനോ 16c എന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട് ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും ഏകദേശ വിലയും അറിയാം.
SurveyOppo Reno 16 Expected Features
സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 SoC ആയിരിക്കും റെനോ 16 സീരീസിൽ നൽകുന്നത്. ഓപ്പോ റെനോ 15 ഫോണിലും ഇതേ ഫീച്ചറാണ് നൽകിയത്. എങ്കിലും പുതിയ മോഡലിലെ ക്വാൽകോം AI എഞ്ചിൻ AI പ്രകടനത്തിൽ 65 ശതമാനം വരെ വർധനവുണ്ടായേക്കും. ഓപ്പോ റെനോ 15 അര വർഷം മുമ്പുള്ള ഫോണായതിനാൽ പ്രോസസർ പഴക്കമുള്ളതാണെന്ന് പറയാനാകില്ല.

സ്മാർട്ട് ഫോണിൽ ColorOS 16 വേർഷൻ സോഫ്റ്റ് വെയറായിരിക്കും പ്രവർത്തിക്കുന്നത്. ഇതിലൂടെ ഓൺ-സ്ക്രീൻ ഉള്ളടക്കം റെക്കോർഡുചെയ്യുന്ന ലൈനപ്പ് AI സ്നാപ്പ് കീയും പുറത്തിറക്കിയേക്കും.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
ഓപ്പോ റെനോ 16 എഐ ഫീച്ചറുകൾ
എഐ ഇപ്രാവശ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി വൺ ബട്ടൺ അവതരിപ്പിക്കുന്നുണ്ട്. ഒരു സ്‌ക്രീൻഷോട്ട്, ഒരു കുറിപ്പ്, ഒരു റഫറൻസ് എന്നിങ്ങനെ നിങ്ങളുടെ സ്‌ക്രീനിലുള്ളതെല്ലാം ഒറ്റ പ്രസ്സ് ഉപയോഗിച്ച് AI മൈൻഡ് സ്‌പെയ്‌സിലേക്ക് നേരിട്ട് സേവ് ചെയ്യാനുള്ള സൌകര്യമാണിത്. ഇതിനായി എഐ സ്നാപ് കീ എന്ന പേരിലാണ് ഫീച്ചർ വരുന്നത്.
What's that – you want another unboxing?
— OPPO (@oppo) July 1, 2026
Here you go 💜 #OPPOReno16Series
📸: (IG) billyliang1227 pic.twitter.com/zTSEg4fcBC
അടുത്ത പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന് AI Mind Pilot ആണ്. AI മൈൻഡ് പൈലറ്റിലൂടെ ChatGPT, Gemini, Perplexity എന്നിവയെ ഒരൊറ്റ ഇന്റർഫേസിലേക്ക് കൊണ്ടുവരാനുള്ള ഫീച്ചറാണിത്. മിക്കവരും ഇപ്പോൾ ഒരു AI അസിസ്റ്റന്റ് മാത്രമാണ് ഒരു സമയം ഉപയോഗിക്കാനാകുന്നത്. എന്നാൽ റെനോ 16 സീരീസിൽ ഒരേസമയം മൂന്ന് ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. വ്യത്യസ്ത എഐ മോഡലുകൾ വ്യത്യസ്ത വിഷയങ്ങളിൽ മികച്ച റെസ്പോൺസ് തരുന്നതെങ്ങനെയാണെന്നും അവ താരതമ്യം ചെയ്യാനും ഇതിലൂടെ സാധിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
