ഇതിപ്പോ പവറിന്റെ കാലമാണല്ലോ!7000mAh കൂറ്ററൻ ബാറ്ററിയിൽ Oppo K14 5G ഇന്ത്യയിൽ

വിവോയും സാംസങ്ങും ഐഖൂവും കരുത്തൻ ബാറ്ററിയുള്ള സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിക്കുകയാണ്. ഈ ട്രെൻഡ് പിടിച്ച് ഒപ്പോ പുറത്തിറക്കിയ പുതിയ സ്മാർട്ട് ഫോണാണ് Oppo K14 5G. സ്റ്റൈലിഷ് ഡിസൈനും അതിവേഗ പെർഫോമൻസും ലഭിക്കുന്ന, ബജറ്റ് മിഡ് റേഞ്ച് ഫോണാണിത്. 17,999 രൂപയിൽ വില ആരംഭിക്കുന്ന ഓപ്പോ K14 5G ഫോണിന്റെ സവിശേഷതകളും വിലയും വിശദമായി അറിയാം.

Oppo K14 5G Specifications

  • ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഓപ്പോ അവതരിപ്പിച്ചത്. ഇതിൽ 1,125 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുള്ള സ്ക്രീനാണ് കൊടുത്തിരിക്കുന്നത്.
  • പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റുള്ള സ്മാർട്ട് ഫോണാണിത്.
  • സോഫ്റ്റ് വെയർ: ഈ ഓപ്പോ K14 5ജിയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ആണ് പ്രവർത്തിക്കുന്നത്.
  • ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗും റിവേഴ്‌സ് വയർഡ് ചാർജിംഗും ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 7000mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
  • ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകുന്നതിന് IP66, IP68, IP69 സർട്ടിഫിക്കേഷനുണ്ട്.
  • ക്യാമറ: ഡ്യുവൽ സെൻസറുകളാണ് ഈ ഓപ്പോ ഫോണിന്റെ പിൻവശത്തുള്ളത്. 50MP പ്രൈമറി ക്യാമറയും 2MP മോണോക്രോം സെൻസറും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 8MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. AI- അധിഷ്ഠിതമായ ഫോട്ടോഗ്രാഫി സപ്പോർട്ട് ഈ ഫോണിലുണ്ട്.

ഇന്ത്യയിലെ വിലയും ഓഫറുകളും

ഓപ്പോ K14 5G മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭിക്കുന്നു. 6GB + 128GB വേരിയന്റിന് 17,999 രൂപയാകുന്നു. 6GB + 256GB വേരിയന്റിന് 19,999 രൂപയാണ് വില. ടോപ് വേരിയന്റ് 8GB + 256GB കോൺഫിഗറേഷന്റെ വില 21,999 രൂപയാണ്.

ഐസി ബ്ലൂ, പ്രിസം വയലറ്റ്, പ്രിസം വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.

Also Read: LG 5.1 ‎Dolby Digital സൗണ്ട്‌ബാർ ആമസോണിൽ മെഗാ ഡിസ്കൗണ്ടിൽ വാങ്ങാം

HDFC, ICICI, SBI ബാങ്ക് കാർഡുള്ളവർക്ക് 1,000 രൂപ വരെ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. 3 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഫോണിനായി അനുവദിച്ചിരിക്കുന്നു. മാർച്ച് 20 മുതലാണ് ഫോണിന്റെ വിൽപ്പന. ഫ്ലിപ്കാർട്ടിലും ഓപ്പോ ഓൺലൈൻ സ്റ്റോറിലും ഫോൺ ലഭ്യമാകും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :