Oppo K13 5G
Snapdragon പ്രോസസറും 7,000 mAh ബാറ്ററിയുമുള്ള Oppo K13 5G ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. 20000 രൂപയ്ക്കും താഴെ ഫോൺ നോക്കുന്നവർക്ക് ഇനി തെരഞ്ഞടുക്കാവുന്ന 2025 പുതിയ 5G ഫോണാണിത്. ക്യാമറയിലും ഗംഭീര ക്വാളിറ്റിയുള്ള സ്മാർട്ഫോൺ iQOO Z10x, Vivo T4x എന്നിവയ്ക്ക് എതിരാളിയാകും. 2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് New Oppo Phones എത്തിയിട്ടുള്ളത്. ഫോണുകളുടെ പ്രത്യേകതയും, വിലയും, കോൺഫിഗറേഷനും വിൽപ്പന- ഓഫറുകളും വിശദമായി ഇതാ…
8GB+128GB വേരിയന്റ് ഫോണിന് 17,999 രൂപയാകുന്നു. 8GB+256GB കോൺഫിഗറേഷനിലുള്ള സ്മാർട്ഫോണിന് 19,999 രൂപയുമാകും. വരുന്ന ഏപ്രിൽ 25 മുതലാണ് ഫോൺ വിൽപ്പന. OPPO ഇ-സ്റ്റോറുകളിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും ഫോൺ ലഭ്യമാകും.
ഓപ്പോ K13 5G ഫോൺ ഐസി പർപ്പിൾ, പ്രിസം ബ്ലാക്ക് നിറങ്ങളിലാണ് ലോഞ്ച് ചെയ്തത്. 25-ന് നടക്കുന്ന ആദ്യ വിൽപ്പനയിൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 1000 രൂപ കിഴിവ് നേടാം. ഫോണിന് കമ്പനി ആകർഷകമായ എക്‌സ്‌ചേഞ്ച് ബോണസും കൊടുക്കുന്നുണ്ട്. ഇങ്ങനെ എക്സ്ചേഞ്ച് വഴി 1000 രൂപ ഇളവോടെ ഫോൺ 16999 രൂപയ്ക്ക് വാങ്ങാനാകും. ടോപ് വേരിയന്റ് നിങ്ങൾക്ക് 18,999 രൂപയ്ക്കും ലഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി പുതിയ സ്മാർട്ഫോണിന് ആറ് മാസം വരെ നോ കോസ്റ്റ് EMI വിൽപ്പനയുമുണ്ട്.
6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇത് 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും തരുന്നു. ഈ സ്മാർട്ഫോണിന് 8.45 mm കനവും 208 ഗ്രാം ഭാരവുമാണുള്ളത്.
വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ IP65 റേറ്റിങ്ങുണ്ട്. 8GB LPDDR4x റാമും 128/256GB UFS 3.1 സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിൽ ഓപ്പോ അവതരിപ്പിച്ചത് ക്വാൽകോമിന്റെ Snapdragon 6 Gen 4 SoC പ്രോസസറാണ്.
ഡ്യുവൽ റിയർ ക്യാമറയാണ് ഓപ്പോ K13 5G യിലുള്ളത്. ഇത് 50MP പ്രൈമറി ഷൂട്ടറും 2MP സെൻസറും ചേർന്നതാണ്. ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഷൂട്ടറുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ ഇത് പ്രവർത്തിക്കുന്നു. ഫോൺ 2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും നൽകുന്നുണ്ട്. ഈ ഫോണിൽ 7,000mAh ബാറ്ററിയാണ് വരുന്നത്. ഓപ്പോ 5ജി ഫോൺ 80W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്.
ഡിസ്പ്ലേ &ടച്ച്: 6.67 ഇഞ്ച് ഫുൾ HD+ AMOLED സ്ക്രീൻ
പ്രോസസർ: സ്നാപ്ഡ്രാഗൺ 6 Gen 4, 5700 mm² VC + 6000 mm² ഗ്രാഫൈറ്റ്
ഗെയിമിങ്: എഐ ഹൈപ്പർബൂസ്റ്റ്
ക്യാമറ: എഐ എഡിറ്റർ സപ്പോർട്ടുള്ള 50MP ക്യാമറ
ഡ്യൂറബിലിറ്റി: IP65
ബാറ്ററി, ചാർജിങ്: 7000mAh 5-വർഷ ഡ്യൂറബിൾ ബാറ്ററി, 80W വയർഡ് ഫാസ്റ്റ് ചാർജിങ്