25 എംപി സെൽഫി ക്യാമറയിൽ എത്തിയ ഒപ്പോ K1 ഇപ്പോൾ 12591 രൂപയ്ക്ക്

HIGHLIGHTS

25 എംപി സെൽഫി ക്യാമറയിൽ എത്തിയ ഒപ്പോ K1 ഇപ്പോൾ 12591 രൂപയ്ക്ക്

 

Digit.in Survey
✅ Thank you for completing the survey!

ഒപ്പോയുടെ ഏറ്റവും പുതിയ K1 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളാണ് ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ആക്സിസ് ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതായത് 13990 രൂപയാണ് ഇതിന്റെ നിലവില്ലാതെ വില .ആക്സിസ് കാർഡുകൾ ഉപയോഗിച്ചാൽ 1399 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഇതിനു ലഭ്യമാകുന്നതാണു് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .

ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 സ്ക്രീൻ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 3ഡി ബാക്ക് ഗ്ലാസ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ 6ജിബി റാം വേരിയന്റുകളും പ്രതീക്ഷിക്കാം .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .256 ജിബിവരെ ഇതിന്റെ മെമ്മറി ഉപഭോതാക്കൾക്ക് കാർഡുപയോഗിച്ചു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത്.ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .

16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile