ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ ഫോൺ എത്തുന്ന തീയതി ഇതാ
ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
ഡിസംബർ 15 നു ആണ് ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ ഫോണുകൾ എത്തുന്നത്
ഒപ്പോയുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു . നീണ്ട വർഷത്തെ കാത്തിരിപ്പിന് ശേഷം ഒപ്പോയുടെ ഫോൾഡ് ഫോണുകൾ ഡിസംബർ 15 നു ഇതാ വിപണിയിൽ അവതരിപ്പിക്കുന്നു ..ഒപ്പോയുടെ ആദ്യത്തെ മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇനി ഓപ്പോ വിപണിയിൽ അവതരിപ്പിക്കുന്നത് .
Surveyഅതുപോലെ തന്നെ ഈ ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ചില ഫീച്ചറുകളും നോക്കാം .അതിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 8 ഇഞ്ചിന്റെ LTPO ഡിസ്‌പ്ലേയിൽ ആകും വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .
അടുത്തതായി പ്രതീഷിക്കാവുന്നത് ഇതിന്റെ Qualcomm Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് .ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ എത്തുന്ന ഫോണുകൾ ആണ് .അതുകൊണ്ടു തന്നെ Qualcomm Snapdragon 888 പ്രോസ്സസറുകളിൽ തന്നെ ഇതും വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
റിപ്പോർട്ടുകൾ പ്രകാരം ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ക്യാമറകൾ ആകും ഉണ്ടാകുക .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ വരും മാസ്സങ്ങളിൽ Reno 7, Reno 7 Pro, Reno 7 Pro+ ഫോണുകളും പ്രതീക്ഷിക്കാം .
Experienced Social Media And Content Marketing Specialist View Full Profile
