6ഇഞ്ചിന്റെ ഡിസ്പ്ലേ ,6ജിബി റാം ഓപ്പോ F5 യൂത്ത് എഡിഷൻ എത്തി
ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നു ,19990 രൂപമുതൽ
Surveyഒപ്പോയുടെ F5 ന്റെ പുതിയ യൂത്ത് എഡിഷൻ പുറത്തിറക്കി .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ഇപ്പോൾ ലഭ്യമാകുന്നു .19990 രൂപമുതൽ 24990 രൂപവരെയാണ് ഇതിന്റെ വില.6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .
ഏകദേശം നമുക്ക് വിവോയുടെ V7+ ആയിട്ട് ഇതിനെ താരതമ്മ്യം ചെയ്യുവാൻ സാധിക്കും .രണ്ടു പുതിയ വേരിയന്റുകളാണ് എത്തുന്നത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് .
20 മെഗാപിക്സലിന്റെ സെൽഫി ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3200mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
4 ജിബി ,32 ജിബി സ്റ്റോറേജ് മോഡലിന് വിപണിയിൽ 19990 രൂപയും ,6 ജിബിയുടെ മോഡലിന് വിപണിയിൽ 24,990 രൂപയും ആണ് വില .
Experienced Social Media And Content Marketing Specialist View Full Profile
