20 എംപി സെൽഫി ക്യാമെറ ,6ജിബിയുടെ റാം ,ഓപ്പോ F5 പ്രീ ഓർഡർ ചെയ്യാം

Updated on 03-Nov-2017
HIGHLIGHTS

ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ ഇപ്പോൾ പ്രീ ബുക്കിംഗ് നടത്താം

 

ഒപ്പോയുടെ മറ്റോരു തകർപ്പൻ മോഡൽകൂടി വിപണിയിൽ എത്തിക്കഴിഞ്ഞു .ഓപ്പോ F5 എന്ന മോഡലാണ് ഇപ്പോൾ പ്രീ ഓർഡറുകൾ ആരംഭിച്ചിരിക്കുന്നത് .6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .

ഏകദേശം നമുക്ക് വിവോയുടെ V7+ ആയിട്ട് ഇതിനെ താരതമ്മ്യം ചെയ്യുവാൻ സാധിക്കും .രണ്ടു പുതിയ വേരിയന്റുകളാണ് എത്തുന്നത് .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് .

20 മെഗാപിക്സലിന്റെ സെൽഫി ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3200mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

4 ജിബി ,32 ജിബി സ്റ്റോറേജ് മോഡലിന് വിപണിയിൽ 19990 രൂപയും ,6 ജിബിയുടെ മോഡലിന് വിപണിയിൽ 24,990 രൂപയും ആണ് വില .ഇപ്പോൾ നിങ്ങൾക്ക് ഇത് പ്രീ ഓർഡർ ചെയ്യുവാൻ സാധിക്കുന്നതാണ് .ഉടൻ തന്നെ ഈ മോഡലുകൾ ഓൺലൈൻ ഷോപ്പിലും ,ഓഫ് ലൈനിലും എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :