ഓപ്പോ
New Oppo 5G Launched: 7000mAh ബാറ്ററിയിൽ മൂന്ന് പുത്തൻ ഹാൻഡ്സെറ്റുകളെത്തി. OPPO F31, Oppo F31 Pro, ഓപ്പോ F31 Pro Plus എന്നീ മൂന്ന് ഫോണുകളാണ് സീരീസിലുള്ളത്. ഇതിൽ ഓപ്പോ എ31, ഓപ്പോ എഫ്31 പ്രോ എന്നീ ഫോണുകൾ കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ഓപ്ഷനുകളാണ്. ഇവ മീഡിയാടെക്കിന്റെ ഡൈമൻസിറ്റി പ്രോസസറിലാണ് പുറത്തിറക്കിയിട്ടുള്ളത്.
ഈ സ്മാർട്ട്‌ഫോണുകൾ AI-യിൽ പ്രവർത്തിക്കുന്ന ഫോണാണ്. ഓപ്പോ F31 5G സീരീസിന് കരുത്തുറ്റ ഡ്യൂറബിലിറ്റിയുള്ള ഫോണാണ്. ഈ രണ്ട് ഹാൻഡ്സെറ്റുകളുടെയും വിലയും ഫീച്ചറുകളും നോക്കാം.
ഈ ഓപ്പോ ഫോണിൽ 6.5-ഇഞ്ച് അൾട്രാ-സ്ലിം ഡിസ്‌പ്ലേയാണുള്ളത്. ഇതിന് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. സ്ക്രീനിന് 120 Hz റിഫ്രഷ് റേറ്റുമുണ്ട്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറുണ്ട്.
8GB LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജ് ഓപ്ഷനുമുണ്ട്. ഫോണിലെ പിൻ ക്യാമറ ഡ്യുവൽ സെൻസറാണ്. ഇതിൽ 50MP-യും, 2MP-യും ചേർന്ന ക്യാമറ യൂണിറ്റാണുള്ളത്. സ്മാർട്ഫോണിൽ 16MP സെൽഫി സെൻസറുണ്ട്.
2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഉള്ള ColorOS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇനി പറയേണ്ട പ്രധാന ഫീച്ചർ ഇതിന്റെ പവർഫുൾ ബാറ്ററിയാണ്. ഇതിൽ 7000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഈ സ്മാർട്ഫോൺ 80W SUPERVOOC ഫ്ലാഷ് ചാർജ് സപ്പോർട്ട് ചെയ്യുന്നു. ഓപ്പോ എഫ്31 ഫോണിൽ റിവേഴ്‌സ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ് ഫ്രെയിമിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്. ഇതിന് IP66, IP68, IP69 റേറ്റിങ്ങുണ്ട്. ഫോണിൽ AI എഡിറ്റർ 2.0 പോലുള്ള AI റീകമ്പോസ്, AI ക്ലാരിറ്റി എൻഹാൻസർ, AI റിഫ്ലക്ഷൻ റിമൂവർ ഫീച്ചറുകളുണ്ട്.
8 ജിബി+ 128 ജിബി സ്റ്റോറേജിന് 22,999 രൂപയാകും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 24,999 രൂപയാണ് വില. ഇതിന് ക്ലൗഡ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലൂ, ബ്ലൂം റെഡ് നിറങ്ങളാണുള്ളത്.
6.5-ഇഞ്ച് അൾട്രാ-സ്ലിം ഡിസ്‌പ്ലേയാണ് ഓപ്പോ എഫ്31 പ്രോയ്ക്കുള്ളത്. ഇതിന് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 120 Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാമ് കൊടുത്തിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി പ്രോസസറാണ് ഓപ്പോയുടെ എഫ്31 ഹാൻഡ്സെറ്റിലുള്ളത്. ഇതിന് ഡ്യുവൽ റിയർ സെൻസറാണുള്ളത്. ഹാൻഡ്സെറ്റിൽ 50MP പ്രൈമറി സെൻസറും 2MP ക്യാമറയുമുണ്ട്. ഫോണിന് മുൻവശത്ത് 32MP സെൽഫി സെൻസറാണുള്ളത്.
2 വർഷത്തെ OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും തരുന്ന ഒഎസ്സാണ് ഫോണിലുള്ളത്. ഇതിന് ColorOS 15 എന്ന ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണുള്ളത്. സ്മാർട്ഫോണിൽ 7000mAh ബാറ്ററിയാണുള്ളത്.
OPPO F31 പ്രോയിൽ 80W SUPERVOOC ഫ്ലാഷ് ചാർജ് സ്പീഡുണ്ട്. ഇതിൽ റിവേഴ്‌സ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് പോലുള്ള ഫീച്ചറുകളുമുണ്ട്. എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ് ഫ്രെയിം ഹാൻഡ്സെറ്റിലുണ്ട്. സ്മാർട്ഫോൺ IP66, IP68, IP69 എന്നീ റേറ്റിങ്ങുള്ള ഫോണാണ്.
AI വോയ്‌സ്‌സ്‌ക്രൈബ്, AI കോൾ അസിസ്റ്റന്റ്, AI എഡിറ്റർ 2.0 തുടങ്ങിയ എഐ ഫീച്ചറുകൾ ഓപ്പോ പ്രോ സെറ്റിലുണ്ട്. ഇനി പ്രോയുടെ വില അറിയാം.
8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 26,999 രൂപയാണ് വില. 8GB റാമും 256GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് 28,999 രൂപയാകുന്നു. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് 30,999 രൂപയാണ് വിലയാകുക. ഡിസേർട്ട് ഗോൾഡ്, സ്പേസ് ഗ്രേ എന്നീ കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്.
ഓപ്പോ എഫ്31 5ജി ഫോണിന്റെ വിൽപ്പന സെപ്തംബർ 27 മുതലാണ്. പ്രോ മോഡൽ സെപ്തംബർ 19 മുതൽ വാങ്ങാനാകും. ഇത് ആമസോൺ, ഫ്ലിപ്കാർട്ട് വഴി പർച്ചേസ് ചെയ്യാനാകും. ഓപ്പോയുടെ ഇ സ്റ്റോറിലും റീട്ടെയിൽ കടകളിലും ഇവ വാങ്ങാൻ ലഭ്യമാകും.