Red Rush Days: OnePlus ആരാധകർക്കായി 6 ദിവസത്തേക്ക് Special ഓഫർ സെയിൽ, വിട്ടുകളയല്ലേ!

Updated on 12-Feb-2025
HIGHLIGHTS

OnePlus ആരാധകർക്കായി Valentines Day സ്പെഷ്യൽ സെയിൽ ആരംഭിച്ചു

Oneplus Nord സീരീസ് ഫോണുകളും ഫ്ലാഗ്ഷിപ്പുകളുമെല്ലാം ആദായ വിൽപ്പനയിൽ വാങ്ങാനുള്ള അവസരമാണിത്

ഫെബ്രുവരി 11 മുതലാണ് റെഡ് റെഷ് ഡേ സെയിൽ ആരംഭിച്ചത്

OnePlus ആരാധകർക്കായി Valentines Day സ്പെഷ്യൽ സെയിൽ ആരംഭിച്ചു. വൺപ്ലസ് മൊബൈലുകളും ടാബ്ലെറ്റുകളും വിൽക്കുന്നതിനുള്ള OnePlus Red Rush Days-നാണ് തുടക്കമായത്. Oneplus Nord സീരീസ് ഫോണുകളും ഫ്ലാഗ്ഷിപ്പുകളുമെല്ലാം ആദായ വിൽപ്പനയിൽ വാങ്ങാനുള്ള അവസരമാണിത്.

OnePlus ആരാധകർക്കായി സ്പെഷ്യൽ സെയിൽ

നോർഡ് സീരീസ്, ടാബ്‌ലെറ്റുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ളവ കിഴിവിൽ ലഭിക്കും. ഫെബ്രുവരി 11 മുതലാണ് റെഡ് റെഷ് ഡേ സെയിൽ ആരംഭിച്ചത്. ഫെബ്രുവരി 16 വരെ വൺപ്ലസ് ഫോണുകൾക്കായി വിൽപ്പന ഉണ്ടായിരിക്കും. ഏതെല്ലാം സ്മാർട്ഫോണുകൾക്കാണ് ഓഫറെന്ന് ആദ്യം നോക്കാം.

oneplus red rush days

OnePlus Phones ഓഫർ

വൺപ്ലസിന് ഇന്ത്യയിൽ പ്രചാരം നൽകിയത് അവരുടെ മിഡ് റേഞ്ച് ഫോണുകളാണ്. OnePlus Nord സീരീസുകൾക്കെല്ലാം കിഴിവുണ്ട്. വൺപ്ലസ് നോർഡ്4, നോർഡ് CE 4, CE 4 Lite എന്നിവയെല്ലാം ഓഫറിൽ വാങ്ങാം. വൺപ്ലസ് 13, വൺപ്ലസ് 13R എന്നീ സ്മാർട്ഫോണുകൾക്കും കിഴിവുണ്ട്. കൂടാതെ OnePlus 12, OnePlus 12R ഫോണുകളും നിങ്ങൾക്ക് ഡിസ്കൌണ്ട് വിലയിൽ ലഭിക്കും.

വൺപ്ലസ് വാച്ചുകളും ബമ്പർ ഓഫറിൽ

OnePlus Watch 2, OnePlus 2 Padlu, Padlu, Padlu ഡിവൈസുകൾക്ക് ഓഫറുണ്ട്. റെഡ് റഷ് ഡേ വിൽപ്പനയിൽ ഇയർബഡ്സ് വാങ്ങേണ്ടവർക്ക് വൺപ്ലസ് ബഡ്‌സ് പ്രോ 3 ഓഫർ വിനിയോഗിക്കാം.

Also Read: iPhone SE 4 in February: A18 ചിപ്പുമായി വരുന്ന ബജറ്റ് ഐഫോൺ ലോഞ്ച് Update എത്തി

Red Rush Days: വിൽപ്പന എവിടെ?

കമ്പനിയുടെ പോർട്ടൽ, ആപ്പ്, എക്സ്പീരിയൻസ് സ്റ്റോറുകളിലൂടെ പർച്ചേസ് നടത്താം. ആമസോൺ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് എന്നിവിടങ്ങളിലും സെയിലുണ്ടാകും. ബജാജ് ഇലക്ട്രോണിക്സ് പോലുള്ള സ്റ്റോറുകളിലും വൺപ്ലസ് ഡിവൈസുകൾ ഓഫറിൽ കിട്ടും.

ഇൻസ്റ്റന്റ് കിഴിവിന് പുറമെ മറ്റ് ചില ഓഫറുകൾ കൂടിയുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് അധിക ഓഫറുകൾ ലഭിക്കുന്നാണ്. റെഡ് റഷ് ഡേയ്‌സ് വിൽപ്പനയിൽ 5,000 രൂപ കിഴിവാണ് വൺപ്ലസ് 13-ന്. വൺപ്ലസ് 13R ഫോണിന് 3,000 രൂപ ബാങ്ക് ഡിസ്കൌണ്ടുണ്ടാകും. 7,000 രൂപ വരെ നിങ്ങൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും വൺപ്ലസ് 13 ഫോണുകൾക്ക് ലഭിക്കുന്നതാണ്. ഞായറാഴ്ച വരെയാണ് ഓഫർ ലഭിക്കുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :