OnePlus Nord 5 and Nord CE 5 India launch date confirmed Check expected price and specs
മിഡ് റേഞ്ചിലേക്ക് OnePlus Nord 5 ലോഞ്ചിന് തയ്യാറെടുക്കുകയാണ്. കരുത്തുറ്റ ബാറ്ററിയും പ്രീമിയം പെർഫോമൻസ് തരുന്ന പ്രോസസറുമാണ് ഫോണിൽ ഉൾപ്പെടുത്തുക. ഈ സ്മാർട്ഫോണിൽ വൺപ്ലസ് മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസും അവതരിപ്പിച്ചേക്കും. ഫോണിന്റെ ലോഞ്ച് തീയതിയും, ചില സവിശേഷതകളും വൺപ്ലസ് ഇതിനകം സ്ഥിരീകരിച്ചു.
ജൂലൈ 8 ന് സമ്മർ ലോഞ്ച് ഇവന്റിൽ വൺപ്ലസ് നോർഡ് 5 പുറത്തിറങ്ങും. മിഡ്-റേഞ്ച് സീരീസിലേക്കാണ് വൺപ്ലസ് നോർഡ് സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുക.
നോർഡ് 5 സ്മാർട്ഫോണിന്റെ വിലയെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാലും ഫോണിന് 30,000 രൂപ റേഞ്ചിലായിരിക്കും വിലയാകുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ തൊട്ടുമുമ്പത്തെ മോഡലായ വൺപ്ലസ് നോർഡ് 4-ന് 29,999 രൂപയായിരുന്നു പ്രാരംഭവില.
144Hz വരെ റിഫ്രഷ് റേറ്റ് ഉള്ള ഫോണായിരിക്കും വൺപ്ലസ് നോർഡ് 5ലുണ്ടാകുക. ഇതിന് 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ കൊടുക്കുമെന്നാണ് സൂചന. വൺപ്ലസ് 13s ഫോണിലുണ്ടായിരുന്ന IP65 റേറ്റിങ് ഇതിനുണ്ടാകുമെന്നാണ് പറയുന്നത്.
വൺപ്ലസ് നോർഡ് 5-ൽ 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസുണ്ടാകും. ഇതിലെ പ്രൈമറി ഷൂട്ടർ 50MP ആയിരിക്കും. ഫോണിൽ സെൽഫി, വീഡിയ കോളുകൾക്കായി 50MP ഷൂട്ടർ കൊടുക്കുമെന്നാണ് സൂചന. മുമ്പ് വരെ നോർഡ് സീരീസിൽ കമ്പനി 16MP സെൽഫി ഷൂട്ടറായിരുന്നു കൊടുത്തിരുന്നത്. എന്നാലിനി 50 മെഗാപിക്സൽ സെൽഫി സെൻസർ നൽകുമെന്നത് വലിയൊരു അപ്ഡേറ്റാണ്.
80W ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസ് നോർഡ് 5 സപ്പോർട്ട് ചെയ്യുമെന്നാണ് സൂചന. ഇതിൽ 6,700mAh ബാറ്ററി പായ്ക്ക് ചെയ്തേക്കും. 100W ഫാസ്റ്റ് ചാർജിങ്ങായിരുന്നു വൺപ്സ് നോർഡ് 4 ഫോണിനുണ്ടായിരുന്നത്. എന്നാൽ ഇതിലെ ബാറ്ററി 5,500mAh മാത്രമായിരുന്നു.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തുക. അതിനാൽ ഈ മിഡ് റേഞ്ച് സെറ്റ് പെർഫോമൻസിൽ നിരാശപ്പെടുത്തില്ല. പോകോ F6, ഐഖൂ നിയോ 10ആർ ഫോണുകൾക്ക് വിപണിശ്രദ്ധ നേടിക്കൊടുത്ത പ്രോസസറാണിത്.
വൺപ്ലസ്സിന്റെ സമ്മർ ഇവന്റിൽ നോർഡ് 5 മാത്രമല്ല ലോഞ്ചിനൊരുങ്ങുന്നത്. വൺപ്ലസ് നോർഡ് CE 5 സ്മാർട്ഫോണും പുറത്തിറക്കിയേക്കും. വൺപ്ലസ് Buds 4 എന്ന ഇയർപോഡും ഫോണുകൾക്കൊപ്പം അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
Also Read: Day 1 Sale: സ്റ്റൈലിഷ്, 6000 mAh പവർഫുൾ iQOO 5G വിൽപ്പന തുടങ്ങി, 9499 രൂപ മുതൽ…