oneplus new phone coming may 2025 with 6260mah
6260mAh ബാറ്ററിയും കിടിലൻ ക്യാമറ ഫീച്ചറുകളുമുള്ള OnePlus പുത്തൻ ഫോൺ ലോഞ്ചിനൊരുങ്ങുകയാണ്. ചൈനീസ് കമ്പനിയും ഓപ്പോയുടെ സബ് ബ്രാൻഡുമായ വൺപ്ലസ് പ്രീമിയം സെറ്റാണ് പുറത്തിറക്കുന്നത്. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് 13 സീരീസിലേക്കാണ് പുതിയൊരു ഫോൺ കൊണ്ടുവരുന്നത്. ഈ വർഷമാദ്യം വൺപ്ലസ് 13, 13ആർ ഫോണുകൾ പുറത്തിറക്കിയിരുന്നു. ഇതിലേക്ക് ഇന്ത്യൻ വിപണിയിൽ പുതിയതായി ചേർക്കാൻ പോകുന്നത് OnePlus 13s ഫോണാണ്.
ആകർഷകമായ ഡിസൈനും മികച്ച പ്രകടനവുമുള്ള ഫോണുകളാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇവയുടെ ലോഞ്ച് തീയതിയും, സ്പെസിഫിക്കേഷനുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ റിപ്പോർട്ടുകളിൽ ഏകദേശ വിലയും പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും ലോഞ്ച് തീയതിയും സൂചിപ്പിക്കുന്നുണ്ട്.
വൺപ്ലസ് 13 പോലെ ഫ്ലാഗ്ഷിപ്പ് ലെവൽ അല്ലെങ്കിലും, ഈ പുത്തൻ ഫോണിൽ സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റും കരുത്തുറ്റ ബാറ്ററിയുമുണ്ടാകും. വൺപ്ലസ് 13ആറിനേക്കാൾ ഇത് കേമനാകുമെന്നാണ് അറിയാൻ കഴിയുന്നത്.
ചൈനീസ് വിപണിയിൽ മുമ്പ് പുറത്തിറങ്ങിയ OnePlus 13T യുടെ റീബ്രാൻഡഡ് വേർഷനായിരിക്കും ഇത്. ഇന്ത്യയിൽ ഫോൺ വൺപ്ലസ് 13എസ് എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. 6.32 ഇഞ്ച് വലിപ്പമുള്ള ഫോണായിരിക്കും ഇത്. ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും, 1.5K OLED ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. 12GB വരെ റാമും 512GB സ്റ്റോറേജുമുള്ളതായിരിക്കും പ്രോസസർ. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് കൊടുത്തേക്കും.
90W ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസ് സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുമെന്നാണ് വിവരം. 6,260mAh ബാറ്ററി ഈ ഫോണിൽ ഉണ്ടായിരിക്കാം. ഇക്കാര്യത്തിൽ കമ്പനി ഇനിയും ഔദ്യോഗിക വിശദീകരണം നൽകാനുണ്ട്.
വൺപ്ലസ് 13എസ് സ്മാർട്ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റ് കൊടുക്കുമെന്നാണ് റിപ്പോർട്ട്. ഇതിലെ മെയിൻ ക്യാമറ 50-മെഗാപിക്സൽ ആയിരിക്കുമെന്നാണ് സൂചന. സ്മാർട്ഫോണിൽ 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50-മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും കൊടുത്തേക്കാം.
വൺപ്ലസ് 13s ഫോണിന്റെ ഫസ്റ്റ് ലുക്ക് കമ്പനി ഇതിനകം തന്നെ പങ്കിട്ടിട്ടുണ്ട്. പ്രീമിയം ലുക്കുള്ള പിൻ പാനലിൽ സ്ലീക്ക്, കോംപാക്റ്റ് ഡിസൈനുമുള്ളതാണ്. ഡ്യുവൽ ക്യാമറയും, പഞ്ച് ഹോൾ ക്യാമറ കട്ടൗട്ടുമാണ് ഫോണിലുള്ളത്.
46,000 രൂപ റേഞ്ചിലായിരിക്കും ഫോൺ അവതരിപ്പിക്കാൻ സാധ്യത. ഇതിന്റെ വില വൺപ്ലസ് 13, വൺപ്ലസ് 13ആർ എന്നിവയുടെ ഇടയിലാകും. OnePlus 13s-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ഈ മാസം അവസാനത്തോടെ ഫോൺ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.