എത്തി ആൻഡ്രോയ്ഡ് 12 വൺപ്ലസിന്റെ ഈ ഫോണുകൾ ഇതാ

എത്തി ആൻഡ്രോയ്ഡ് 12 വൺപ്ലസിന്റെ ഈ ഫോണുകൾ ഇതാ
HIGHLIGHTS

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ വൺപ്ലസ് ഫോണുകളിൽ

OxygenOS 12 അപ്പ്ഡേറ്റ് ആണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങുന്നത്

വൺപ്ലസ്സിന്റെ OnePlus 9 Pro കൂടാതെ OnePlus 9 എന്നി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത .ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .OxygenOS 12 അപ്പ്ഡേറ്റ് ആണ് ഇപ്പോൾ OnePlus 9 Pro കൂടാതെ OnePlus 9 എന്നി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ വൺപ്ലസിന്റെ മറ്റു സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് 2022 പകുതിയോടെ  Android 12 അപ്പ്‌ഡേറ്റുകൾ ലഭിക്കുന്നതാണ് .

ONEPLUS 9 PRO SPECIFICATIONS

6.7 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 3216×1440  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888  ലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ  12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ്  പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50  മെഗാപിക്സൽ അൾട്രാ വൈഡ് IMX766  സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും + 8 മെഗാപിക്സൽ 
 പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo