സ്നാപ്ഡ്രാഗന്റെ 855+ പ്രൊസസ്സറുകളിൽ വൺപ്ലസ് 7T ഇന്ത്യൻ വിപണിയിൽ എത്തി

HIGHLIGHTS

സ്നാപ്ഡ്രാഗന്റെ 855+ പ്രൊസസ്സറുകളിൽ വൺപ്ലസ് 7T ഇന്ത്യൻ വിപണിയിൽ എത്തി

വൺപ്ലസ്സിന്റെ ഏറ്റവും പുതിയ വൺപ്ലസ് 7T എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുകയാണ് .കൂടാതെ വൺപ്ലസ്സിന്റെ പുതിയ ടെലിവിഷനുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഈ രണ്ടു ഉത്പന്നങ്ങളും നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .37999 രൂപമുതലാണ് സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് എങ്കിൽ ടെലിവിഷനുകൾക്ക്  99,900 രൂപ വരെയാണ് വില വരുന്നത് .

Digit.in Survey
✅ Thank you for completing the survey!

വൺപ്ലസ് 7T സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് + 12 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് (2x സൂം ) എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .

കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 3800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  8GB RAM + 128GB വേരിയന്റുകൾക്ക് 37999 രൂപയും കൂടാതെ 8GB + 256GB വേരിയന്റുകൾക്ക് 39,999 രൂപയും ആണ് വില വരുന്നത് .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile