ONEPLUS 6T, ONEPLUS 6 എന്നി സ്മാർട്ട് ഫോണുകൾക്ക് OxygenOS 10 ലഭിച്ചുതുടങ്ങി

ONEPLUS 6T, ONEPLUS 6 എന്നി സ്മാർട്ട് ഫോണുകൾക്ക് OxygenOS 10 ലഭിച്ചുതുടങ്ങി

 

Digit.in Survey
✅ Thank you for completing the survey!

വൺപ്ലസിന്റെ ONEPLUS 6T കൂടാതെ  ONEPLUS 6 എന്നി മോഡലുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ 10 ബേസിൽ ഉള്ള OxygenOS 10 എന്ന അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .പുതിയ അപ്പ്‌ഡേഷനുകൾ ചെയ്തുകഴിഞ്ഞാൽ ഗെയിം സ്പേസ് ,സ്മാർട്ട് ഡിസ്‌പ്ലേ ,പുതിയ ബ്രാൻഡ്  UI ഡിസൈൻ ,മെസ്സേജ് എന്നിവയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ് .അതിൽ ഗെയിമെഴ്സിന് ഉപയോഗപ്രദമായ പുതിയ ഗെയിമിംഗ് എക്‌സ്‌പീരിയൻസും ലഭിക്കുന്നതാണ് .

വൺപ്ലസ് 6T സ്മാർട്ട് ഫോണുകൾ 

ഇതിന്റെ ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .

16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്

Experienced Social Media And Content Marketing Specialist View Full Profile