OnePlus തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഈ മാസം ഇന്ത്യയിൽ എത്തിക്കുന്നു. മുൻനിര 5ജി സ്മാർട്ഫോൺ കൂട്ടത്തിൽ ഒരു കുള്ളനുമുണ്ട്. വിലയിലും ലുക്കിലും താരതമ്യേന ചെറിയവനായ OnePlus 15s എന്നാൽ നവംബർ 13-ന് തന്നെ ഇറങ്ങുമോ എന്നതിൽ സ്ഥിരീകരണമില്ല.
2026 ന്റെ ആദ്യ പാദത്തിൽ ഫോൺ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ കോംപാക്റ്റ് വൺപ്ലസ് 13s ഫോണിന്റെ പകരക്കാരനാകും ഇത്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ലീക്കുകളിൽ ഇതിന്റെ ഫീച്ചറിനെ കുറിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് വിശദമാക്കാം.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് വൺപ്ലസ് 15s 5G പ്രവർത്തിക്കുന്നത്. ഇത് ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറാണ്. ഈ വൺപ്ലസ് ഫോണിൽ 7,000mAh+ ബാറ്ററി ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരു കോംപാക്റ്റ് സ്മാർട്ട്‌ഫോണിൽ ഇത്രയും മികച്ച ബാറ്ററി വളരെ അപൂർവ്വമാണ്. വൺപ്ലസ് 13s 5ജിയിൽ 5,850mAh യൂണിറ്റായിരുന്നു നൽകിയത്.
വൺപ്ലസ് 15s 5G അതിന്റെ മുൻഗാമിയിൽ ഉപയോഗിച്ചിരുന്ന ഒപ്റ്റിക്കൽ സെൻസറിന് പകരമായി ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ കൊടുത്തേക്കും. ഈ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതുപോലെ സ്മാർട്ഫോണിന്റെ ലോഞ്ചിനെ കുറിച്ചും വിവരങ്ങൾ ലഭ്യമല്ല. എന്നാൽ അടുത്ത വർഷം മാർച്ച് മാസത്തിലോ ഏപ്രിൽ മാസത്തിലോ ആയിരിക്കും പുറത്തിറക്കുക എന്ന് പ്രതീക്ഷിക്കുന്നു.
Also Read: Digit Zero1 Awards 2025: ഈ വർഷത്തെ കിടിലൻ സ്മാർട് ഡിവൈസുകളും ഫോണുകളും ആരൊക്കെ?
വൺപ്ലസ് 15s ഡിസൈൻ എങ്ങനെയാകുമെന്നല്ലേ നിങ്ങളുടെ ആകാംക്ഷ. സ്റ്റാൻഡേർഡ് വൺപ്ലസ് 15 സീരീസിന്റെ ഡിസൈൻ ആകും ഈ ഫോണിനുണ്ടാകുക. ഫോണിൽ ഒരു മൾട്ടി-ഫംഗ്ഷൻ അലേർട്ട് സ്ലൈഡർ ഉൾപ്പെടുത്തുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു.
ഇതിൽ വൺപ്ലസ് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ സജ്ജീകരിക്കുന്നുണ്ട്. സ്മാർട്ഫോണിൽ മെറ്റൽ ഫ്രെയിം ഉൾപ്പെടുത്തിയേക്കും. പിങ്ക്, ഗ്രേ, കറുപ്പ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാകും ഫോൺ അവതരിപ്പിക്കുന്നതെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു.