OnePlus 13s
OnePlus 13s: 256 GB സ്റ്റോറേജ് വൺപ്ലസ് പ്രീമിയം ഫോൺ വിലക്കിഴിവിൽ വാങ്ങാം. 55000 രൂപയ്ക്ക് താഴെ വിലയാകുന്ന ഹാൻഡ്സെറ്റാണിത്. 12GB റാമും 256ജിബി സ്റ്റോറേജും ഇതിനുണ്ട്. വൺപ്ലസ് 13S ഫോണിന്റെ എല്ലാ കളർ വേരിയന്റുകൾക്കും ഓഫർ ലഭ്യമാണ്. എന്നാൽ ബ്ലാക്ക് വെൽവെറ്റ് കളറിലുള്ള വൺപ്ലസ് 13S ഫോണിനാണ് ഏറ്റവും ഗംഭീരമായ കിഴിവുള്ളത്.
12 GB+ 256 GB സ്റ്റോറേജുള്ള വൺപ്ലസ് 13s 5ജിയ്ക്ക് വിപണിയിലെ വില 57,999 രൂപയാണ്. 51000 രൂപ റേഞ്ചിൽ ഫോൺ ലഭിക്കുമെന്ന് പറയാം. ഫ്ലിപ്കാർട്ടിൽ 51,511 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ഇളവ് നേടാം.
6.32 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് വൺപ്ലസ് 13 എസ്. 120Hz റിഫ്രഷ് റേറ്റ് ഇതിന്റെ സ്ക്രീനിനുണ്ട്. സീറോ ലാഗ് പെർഫോമൻസ് നൽകുന്നതിനായി അഡ്രിനോ 830 ജിപിയുവുമായി ജോടിയാക്കിയിരിക്കുന്ന പ്രോസസറാണുള്ളത്. ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്.
ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ OS 15 ആണ് സോഫ്റ്റ് വെയർ. വെള്ളത്തിനും പൊടിയും പ്രതിരോധിക്കുന്നതിനായി IP65 സർട്ടിഫിക്കേഷനുണ്ട്. വൺപ്ലസ് 13s ഫോണിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ഷൂട്ടറുണ്ട്. 2x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ഷൂട്ടറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 5850mAh ബാറ്ററിയുള്ള ഫോണാണിത്. ഇതിൽ 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുണ്ട്.
Also Read: 200MP സെൻസറുള്ള 12GB Samsung Galaxy S25 Ultra, സ്വപ്ന ഫോൺ ഒരു ലക്ഷം രൂപയ്ക്ക് താഴെ!