OnePlus 13R 5G
40000 രൂപയ്ക്ക് താഴെ വിലയിൽ OnePlus 13R 5ജി വാങ്ങിക്കാം. 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള സ്മാർട്ട്ഫോൺ ആണിത്. 12GB റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ആമസോണിൽ ഇതിന് സ്പെഷ്യൽ കിഴിവ് ലഭ്യമാണ്. പ്രീമിയം പെർഫോമൻസും, മികച്ച ഡിസൈനുമുള്ള സ്മാർട്ട്ഫോണാണിത്. ഇതിന്റെ വിലയും ഫീച്ചറുകളും ഇപ്പോഴത്തെ ഓഫറും ഞങ്ങൾ വിശദീകരിച്ച് പറഞ്ഞുതരാം.
44,999 രൂപയാണ് വൺപ്ലസ് 13ആർ ഫോണിന്റെ ഒറിജിനൽ വില. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണാണിത്. ഇതിന് 4000 രൂപയുടെ കിഴിവും ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. 40,999 രൂപയാണ് വൺപ്ലസ് 13ആർ ഫോണിന്റെ ഓഫറിലെ വില.
ഇതിന് 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ ഓഫർ ചെയ്യുന്നു. 38,700 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീലും വൺപ്ലസ് 13ആർ ഫോണിന് ലഭ്യമാണ്. 1,441 രൂപയുടെ ഇഎംഐ ഡീലും ഫോണിന് അനുവദിച്ചിരിക്കുന്നു.
ഡിസ്പ്ലേ: 6.78 ഇഞ്ച് വലിപ്പമുള്ള ഫോണാണ് വൺപ്ലസ് 13ആർ. 1.5K LTPO 4.1 AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 120 Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ആണ് ഫോണിനെ പ്രൊട്ടക്റ്റ് ചെയ്യുന്നത്.
ക്യാമറ: 50MP പ്രൈമറി സെൻസറുള്ള പ്രീമിയം ഫോണാണിത്. ഇതിൽ 8MP അൾട്രാ-വൈഡ് ലെൻസും നൽകിയിരിക്കുന്നു. 50MP ടെലിഫോട്ടോ ക്യാമറ കൂടി ഫോണിലുണ്ട്. സെൽഫികളും വീഡിയോ കോളുകളുകൾക്കും ഫോണിൽ 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
പ്രോസസർ: ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. 16GB LPDDR5x റാമും 512GB UFS 4.0 സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
Also Read: iPhone 16 ഇപ്പോൾ വാങ്ങിയാൽ 18000 രൂപ ലാഭിക്കാം, A18 ചിപ്പും 48MP ക്യാമറയും!
സോഫ്റ്റ് വെയർ: വൺപ്ലസ് 13R 5ജിയിൽ OxygenOS ആണ് കൊടുത്തിട്ടുള്ളത്. വൃത്തിയുള്ളതും സുഗമവുമായ ഓപ്പറേറ്റിങ് സോഫ്റ്റ് വെയറാണിത്. ആനിമേഷനുകൾ സുഗമമായി തോന്നിപ്പിക്കാൻ ഇത് അനുയോജ്യമാണ്.
ബാറ്ററി: 6000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. തീവ്രമായി ഉപയോഗിച്ചാൽ പോലും ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഉറപ്പിക്കാം. സാധാരണ ഉപയോക്താക്കൾക്ക് ഒറ്റ ചാർജിൽ ഇതിനേക്കാൾ കൂടുതൽ സമയം ലഭിക്കും. 80 W ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു.