OnePlus 13R
ഇന്ത്യയിലേക്ക് നാളെ OnePlus 15R ലോഞ്ച് ചെയ്യുകയാണ്. പ്രീമിയം ഫീച്ചറുകളുമായി വൺപ്ലസ് 15ആർ വരുന്നതിന് മുമ്പേ പഴയ മോഡലിന് ഓഫർ പ്രഖ്യാപിച്ചു. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള OnePlus 13R ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിലാണ് ആകർഷകമായ ഡീൽ.
50MP ട്രിപ്പിൾ ക്യാമറ, 6000mAh ബാറ്ററിയുള്ള വൺപ്ലസ് 13ആർ ഫോണിനാണ് ഇളവ്. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ ലോഞ്ച് വില 44,999 രൂപയായിരുന്നു. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് 6600 രൂപയ്ക്ക് അടുത്ത് വില കുറച്ചു. ഇങ്ങനെ നിങ്ങൾക്ക് വൺപ്ലസ് 13ആർ ഹാൻഡ്സെറ്റ് 38,372 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
31,800 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ ഡിസ്കൌണ്ടും നേടാം. 1,350 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. ഇത് പരിമിതകാല ഓഫറാണ്. ഈ വൺപ്ലസ് ഹാൻഡ്സെറ്റ് നിങ്ങൾക്ക് മികച്ച ഓപ്ഷനാണോ? പരിശോധിക്കാം.
ഡിസ്പ്ലേ: 6.78 ഇഞ്ച് 120Hz ProXDR ഡിസ്‌പ്ലേ ഈ ഫോണിനുണ്ട്. 1600 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു. ഇതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് GG7i പ്രൊട്ടക്ഷൻ സ്ക്രീനുണ്ട്.
16GB വരെ LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഇതിലുള്ളത്. സ്മാർട്ട് ഫോണിൽ 6000mAh ബാറ്ററിയും, 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ OS 15 ആണ് ഇതിലെ സോഫ്റ്റ് വെയർ.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഹാൻഡ്സെറ്റിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. ഇതിൽ 50MP പ്രൈമറി ക്യാമറയും, 50MP സെക്കൻഡറി സെൻസറും, 8MP അൾട്രാവൈഡ് ക്യാമറയുമുണ്ട്.
Also Read: വീട്ടിൽ ഇന്റർനെറ്റ് കണക്ഷൻ വേണ്ടവർക്കായി നാട്ടിലെ Best Fiber Internet Plans
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹാൻഡ്സെറ്റിൽ 16MP ക്യാമറ കൊടുത്തിരിക്കുന്നു. 5G, 4G, ബ്ലൂടൂത്ത് 5.4, NFC തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഫോണിലുണ്ട്.
വൺപ്ലസ് 15ആർ ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കൊടുക്കുമെന്നാണ് സൂചന. ഇതിൽ 7,400 mAh ബാറ്ററിയാണ് നൽകുന്നതെന്നാണ് ലഭിക്കുന്ന വിവരം, 80W ഫാസ്റ്റ് വയർഡ് ചാർജിംഗും ഇത് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
165 Hz ഫ്ലൂയിഡ് റിഫ്രഷ് റേറ്റ് ഉള്ള 1.5K AMOLED ഡിസ്‌പ്ലേ നൽകുമെന്നാണ് സൂചന. 50 MP, 8MP ചേർന്ന ഡ്യുവൽ റിയർ ക്യാമറ ഇതിനുണ്ടാകുമെന്നാണ് വിവരം.