OnePlus New Variant: OnePlus 12 മൂന്നാമൻ വരുന്നൂ… ഇന്ത്യയിൽ ഉടനെത്തും

Updated on 30-May-2024
HIGHLIGHTS

OnePlus 12 പുതിയ നിറത്തിൽ വിപണിയിലേക്ക്...

വൺപ്ലസ് 12 വൈറ്റിന്റെ ഇന്ത്യൻ ലോഞ്ച് ഉടൻ

വിദേശ വിപണികളിൽ ഈ വേരിയന്റിന്റെ പേര് ഗ്ലേഷ്യൽ വൈറ്റ് എന്നാണ്

OnePlus പ്രീമിയം ഫോൺ OnePlus 12 പുതിയ നിറത്തിൽ. ഇതുവരെ പച്ച, കറുപ്പ് നിറങ്ങളിലാണ് ഫോൺ എത്തിയത്. എന്നാൽ വെള്ള നിറത്തിലുള്ള (OnePlus 12 White) ഫോണും പുറത്തിറക്കുന്നു. വൈറ്റ് സ്പേസ് എന്നാണ് പുതിയ മോഡൽ അറിയപ്പെടുന്നത്. വൺപ്ലസ് 12 വൈറ്റിന്റെ വരവിനെ കുറിച്ച് കമ്പനി തന്നെയാണ് സൂചനകൾ നൽകിയിട്ടുള്ളത്.

OnePlus 12 പുതിയ നിറത്തിൽ

വിദേശ വിപണികളിൽ ഈ വേരിയന്റിന്റെ പേര് ഗ്ലേഷ്യൽ വൈറ്റ് എന്നാണ്. ഇനി ഇന്ത്യൻ വിപണിയിൽ ഉൾപ്പെടെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഫ്ലോവി എമറാൾഡ്, സിൽക്കി ബ്ലാക്ക് എന്നിവയാണ് മറ്റ് 2 കളർ വേരിയന്റുകൾ. എന്നാൽ എന്നുമുതലാണ് വൺപ്ലസ് വൈറ്റ് വിപണിയിൽ ലഭ്യമാകുക എന്നത് വ്യക്തമല്ല. കമ്പനി ഇക്കാര്യം ഉടനെ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ് 12 പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

OnePlus 12

OnePlus 12 സ്പെസിഫിക്കേഷനുകൾ

ഈ വർഷത്തെ വൺപ്ലസിന്റെ പ്രീമിയം ഫോണാണ് വൺപ്ലസ് 12. ഇതിന് 6.82 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് വരുന്നത്. ഉയർന്ന റെസല്യൂഷനുള്ള സ്ക്രീനിൽ ProXDR ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും കോർണിങ് ഗോറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷനും സ്ക്രീനിനുണ്ട്.

കൈയിൽ എപ്പോഴും സൌകര്യപ്രദമായി പിടിക്കാവുന്ന തരത്തിലാണ് ഡിസൈൻ. പെർഫോമൻസിന് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ നൽകിയിരിക്കുന്നു. സുഗമമായ മൾട്ടി ടാസ്കിങ്ങിനും ഫാസ്റ്റ് പെർഫോമൻസിനും ഇത് അനുയോജ്യം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 14 ആണ്. ഓക്സിജൻ OS-നെ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് വേർഷനാണിത്.

Hasselblad ക്യാമറ ടെക്നോളജി ഉപയോഗിക്കുന്ന സ്മാർട്ഫോണാണിവ. ഇതിൽ നിങ്ങൾക്ക് നൈറ്റ്‌സ്‌കേപ്പ്, പോർട്രെയിറ്റ് മോഡ് പോലുള്ള ഫീച്ചറുകൾ ലഭിക്കും. 50MPയുള്ള Sony LYT-808 സെൻസറാണ് പ്രൈമറി ക്യാമറയിലുള്ളത്. ഇതിന് OIS സപ്പോർട്ട് ലഭിക്കുന്നു. 64MP ടെലിഫോട്ടോ ലെൻസ് വൺപ്ലസ് 12-ലുണ്ട്. 48 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ക്യാമറ കൂടി ഈ യൂണിറ്റിൽ ഉൾപ്പെടുന്നു.

READ MORE: Realme Narzo N65: 11999 രൂപയ്ക്ക് Realme ഇന്ത്യയിലെത്തിച്ച പുതിയ 5G Phone| TECH NEWS

5,400mAh ബാറ്ററിയാണ് വൺപ്ലസ് 12 ഫോണിലുള്ളത്. ദിവസം മുഴുവനും ബാറ്ററി നിലനിർത്തുന്ന സ്മാർട് ഫോണാണിത്. കൂടാതെ ഫാസ്റ്റ് ചാർജിങ്ങിനായി 100W SUPERVOOC വയർലെസ് ചാർജിങ്ങുണ്ട്. വരാനിരിക്കുന്ന വൺപ്ലസ് 12 വൈറ്റിലും ഇതേ ഫീച്ചറുകൾ തന്നെ ലഭിക്കും. കളറിൽ മാത്രമാണ് കമ്പനി മാറ്റം പരീക്ഷിക്കുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :