ചാർജിങ്ങിലും ബാറ്ററിയിലും പേരുകേട്ട OnePlus 10Rന് ഇപ്പോൾ ഗംഭീര ഓഫർ!

Updated on 08-Jun-2023
HIGHLIGHTS

16 MPയാണ് ഫോണിന്റെ സെൽഫി ക്യാമറ, 50MP മെയിൻ ക്യാമറ വരുന്നു

38,999 രൂപ വില വരുന്ന ഫോൺ വൻവിലക്കുറവിൽ

ഫാസ്റ്റ് വയേർഡ് ചാർജിങ്ങിൽ പേരുകേട്ട OnePlus 10Rന് വൻ ഓഫർ. Amazon, Flipkart തുടങ്ങിയ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഫോൺ വൻ വിലക്കുറവിൽ ഇപ്പോൾ വാങ്ങാം. കഴിഞ്ഞ വർഷം പുറത്തിറങ്ങി, ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ശ്രദ്ധ നേടിയ വൺപ്ലസ് 10Rന് ബാങ്ക് ഓഫറുകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ചേർത്താണ് Discount പ്രഖ്യാപിച്ചിരിക്കുന്നത്. 5G ഹാൻഡ് സെറ്റായ ഈ വൺപ്ലസ് ഫോൺ 30,000 രൂപയിൽ താഴെയാണ് ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കുന്നത്.

ഫോണിന്റെ ഈ മികച്ച ഡീലിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ തുടർന്ന് വായിക്കുക.

OnePlus 10R മികച്ച ഓഫറിൽ Amazonൽ

ആമസോണിൽ തുച്ഛമായ വിലയിൽ ഫോൺ വാങ്ങാം. ആദ്യം ഇന്ത്യയിലെത്തുമ്പോൾ 38,999 രൂപയായിരുന്നു ഫോണിന് വില വന്നത്. എന്നാൽ വെറും 34,999 രൂപയ്ക്ക് OnePlus 10R വാങ്ങാനുള്ള സുവർണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 2,000 രൂപയുടെ അധിക കിഴിവും ലഭ്യമാണ്. ഇത് കൂടി ഉൾപ്പെടുത്തുമ്പോൾ 28,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

BUY FROM AMAZON

OnePlus 10R ഫ്ലിപ്കാർട്ടിൽ വാങ്ങിയാലോ?

128 GB സ്റ്റോറേജ് ഫോൺ 30,798 രൂപ കിഴിവിൽ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. OnePlus 10Rന് 8,201 രൂപയുടെ കിഴിവാണ് ഫ്ലിപ്കാർട് ഓഫർ ചെയ്തിരിക്കുന്നത്. ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ 10 ശതമാനം അധിക കിഴിവും മറ്റ് ഓഫറുകളും ലഭിക്കും.

BUY FROM FLIPKART

OnePlus 10Rന്റെ ഫീച്ചറുകൾ

OnePlus 10R 5G ഫോൺ 6.7-ഇഞ്ച് AMOLED ഡിസ്‌പ്ലേയോടെ വരുന്നു. 120Hz റീഫ്രെഷ് റേറ്റും ഫോണിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്‌സ് ചിപ്‌സെറ്റാണ് ഫോണിൽ വരുന്നത്. ആൻഡ്രോയിഡ് 12 ആണ് വൺപ്ലസ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. 50MP ക്യാമറയും, 8MP അൾട്രാ-വൈഡ് സോണി IMX355 സെൻസറും, 2MP മാക്രോ സെൻസറുമാണ് ഫോണിൽ വരുന്നത്.

ഫോണിന്റെ സെൽഫി ക്യാമറ 16 MPയുടേതാണ്. OnePlus 10R 80W ഫാസ്റ്റ് ചാർജിങ്ങിൽ 5,000mAh ബാറ്ററിയോടെയാണ് വരുന്നത്. ഫോണിന്റെ കണക്റ്റിവിറ്റിയിലേക്ക് വരുമ്പോൾ 5G, ഡ്യുവൽ-ബാൻഡ് Wi-Fi 6, ബ്ലൂടൂത്ത് 5.2, GPS, NFC എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :