20 +16 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമെറയിൽ വൺ പ്ലസ് 5T
കഴിഞ്ഞ ദിവസ്സം നടന്ന വൺ പ്ലസ് 5ടി യുടെ സെയിൽ നിമിഷ നേരങ്ങൾ കൊണ്ടാണ് ഫുൾ ആയത് .വൺ പ്ലസ് 5ടി യുടെ അടുത്തബുക്കിങ് നാളെമുതൽ ആമസോണിൽ നടത്തുന്നു .ഉച്ചയ്ക്ക് 12 മണിമുതൽ ഇത് നിങ്ങൾക്ക് ബുക്കിംഗ് ചെയ്യാവുന്നതാണ് .
6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .