Nothing Phone 4a Series: പുതിയ Glyph Bar ഡിസൈനിൽ നതിങ്, ഇന്ത്യക്കാർക്ക് മാത്രമായി സ്പെഷ്യൽ ബാറ്ററി!

നതിംഗ് ആരാധകർകർക്കായി ഇതാ ലണ്ടൻ കമ്പനി പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു. പുത്തൻ ലൈറ്റിംഗ് സംവിധാനമായ Glyph Bar ഡിസൈനിൽ Nothing Phone 4a സീരീസ് അവതരിപ്പിച്ചു. ഫോട്ടോഗ്രഫി പ്രേമികൾക്കായി 50MP Sony സെൻസറും ഇന്ത്യക്കാർക്ക് മാത്രം കരുത്തുറ്റ ബാറ്ററിയുമുള്ള രണ്ട് ഫോണുകളാണ് സീരീസിലുള്ളത്.

അഡ്വാൻസ്ഡ് ടെലിഫോട്ടോ ലെൻസുള്ള ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് ക്യാമറകളും ശക്തമായ സ്നാപ്ഡ്രാഗൺ പെർഫോമൻസുള്ളതാണ് ഈ സ്മാർട്ട് ഫോണുകൾ. ഇന്ത്യയിൽ പുതിയതായി എത്തിയ നതിങ് ഫോൺ 4a, 4a പ്രോയുടെ ഡിസൈൻ, പെർഫോമൻസ് ഫീച്ചറുകളും, വിലയും വിശദമായി പരിശോധിക്കാം.

Also Read: വീട് തിയേറ്ററാക്കാം, 500W ഓഡിയോ Dolby Audio Soundbar Speaker 69 ശതമാനം കിഴിവിൽ

Nothing Phone 4a Pro Specifications

  1. ക്യാമറ: നതിങ് ഫോൺ (4a) പ്രോ ഫോട്ടോഗ്രാഫിയെ മികവുറ്റതാക്കുന്നു. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കും വേഗതയേറിയ ഓട്ടോഫോക്കസിനും വേണ്ടി സോണി LYT700c സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്. OIS സപ്പോർട്ടുള്ള ഈ പ്രൈമറി സെൻസറിന് 50 മെഗാപിക്സൽ റെസല്യൂഷനാണുള്ളത്. ഫോണിലെ 50MP 3.5x OIS ടെലിഫോട്ടോ ലെൻസിന് 140x അൾട്രാ സൂം കപ്പാസിറ്റിയുണ്ട്. ഇതിൽ 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. നതിങ് ഫോൺ 4എ പ്രോയിൽ 32MP വൈഡ്-ആംഗിൾ സെൽഫി ക്യാമറയുണ്ട്. ഇതിൽ TrueLens എഞ്ചിൻ 4, അൾട്രാ XDR ഫോട്ടോകളെയും 4K അൾട്രാ XDR വീഡിയോയെയും പിന്തുണയ്ക്കുന്നു. ഡോൾബി വിഷന് സമാനമായ HDR ഇഫക്റ്റുകളും ലഭിക്കുന്നു.
  2. ഡിസ്പ്ലേ: നതിങ് ഫോൺ 4എ പ്രോയിൽ 6.83 ഇഞ്ച് 1.5K ഫ്ലെക്സിബിൾ AMOLED ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. ഇത് 144Hz റിഫ്രഷ് റേറ്റും 5000 nits പീക്ക് ബ്രൈറ്റ്‌നസും പിന്തുണയ്ക്കുന്നു. സ്മാർട്ട്ഫോണിൽ ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്.
  3. ബാറ്ററി: 50W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,400mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്.
  4. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP65 റേറ്റിംഗും ഫോണിനുണ്ട്.
  5. പ്രോസസർ: നതിങ് ഫോൺ (4a) Pro യിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റാണുള്ളത്.
  6. OS: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Nothing OS 4.1 ആണ് സോഫ്റ്റ്‌വെയർ. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിന് ലഭിക്കും. തേർഡ് പാർട്ടി ആപ്പുകൾ ഇല്ലാതെ ക്ലിയർ സോഫ്റ്റ്‌വെയർ അനുഭവം ഇതിൽ പ്രതീക്ഷിക്കാം. ക്ലട്ടർഡ് UI ഇഷ്ടപ്പെടാത്തവർക്ക് ഈ 4എ പ്രോ അനുയോജ്യമാകുന്നു.
  7. കളർ: മെറ്റൽ ബോഡിയിലുള്ള നതിങ് ഫോൺ 4എ പ്രോ മൂന്ന് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ഇതിന് കറുപ്പ്, വെള്ളി, പിങ്ക് നിറങ്ങളാണുള്ളത്.

Nothing Phone 4a Specifications

  1. ക്യാമറ: നത്തിംഗ് ഫോൺ 4a ബേസിക് ഫോണിലെ ഏറ്റവും വലിയ അപ്‌ഗ്രേഡ് 50MP സാംസങ് JN5 പെരിസ്‌കോപ്പ് ക്യാമറയാണ്. ഇത് 3.5x ഒപ്റ്റിക്കൽ സൂം, 7x ഇൻ-സെൻസർ സൂം, 70x അൾട്രാ സൂം സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ പ്രധാന ക്യാമറ OIS, EIS പിന്തുണയുള്ള 50MP സാംസങ് GN9 സെൻസറുമുണ്ട്. ഈ ഹാൻഡ്സെറ്റിൽ 8MP സോണി IMX355 അൾട്രാ-വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഇതിൽ 32എംപി വൈഡ് ആംഗിൾ സെൽഫി സെൻസറും കൊടുത്തിട്ടുണ്ട്.
  2. ഡിസ്പ്ലേ: 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിന് 4,500 nits പീക്ക് ബ്രൈറ്റ്‌നസ്സും 800 nits ബ്രൈറ്റ്‌നസ്സുമുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്. നതിങ് ഫോൺ 4എയിൽ 6.78 ഇഞ്ച് LTPS AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്.
  3. പ്രോസസർ: സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് ഈ സ്റ്റാൻഡേർഡ് വേരിയന്റിലുള്ളത്. LPDDR4X റാമും UFS 3.1 സ്റ്റോറേജുമായി ഇത് ജോഡിയാക്കിയിരിക്കുന്നു.
  4. ബാറ്ററി: (3a)-യിലെ 5,000mAh ബാറ്ററിയിൽ നിന്ന് അപ്ഗ്രേഡ് ഈ ഫോണിലുണ്ട്. നതിങ് ഫോൺ 4എയിൽ 5,400mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രമാണ് 5,400mAh ബാറ്ററിയുള്ളത്. മറ്റ് വിപണിയിൽ 5,080mAh ബാറ്ററിയാണുള്ളത്. 50W ഫാസ്റ്റ് ചാർജിംഗ് പിന്തുണയാണ് നതിങ് ഫോൺ 4എയ്ക്കുള്ളത്.
  5. OS: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Nothing OS 4.1 ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും ഇതിലുണ്ടാകും.
  6. ഡ്യൂറബിലിറ്റി: IP64 റേറ്റിങ്ങുള്ളതിനാൽ സ്മാർട്ട് ഫോൺ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.

Glyph Bar: ഡിസൈനിലെ പുതിയ വിപ്ലവം

മെറ്റൽ യൂണിബോഡി ഡിസൈനും 7.95 mm സ്ലിം പ്രൊഫൈലുമാണ് നതിങ് ഫോൺ 4എ പ്രോയിലുള്ളത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും സ്ലിം നതിംഗ് ഫോണാണിത്. മെറ്റൽ ഫിനിഷുള്ള സ്മാർട്ട്ഫോണിൽ 5300 mm² VC സിസ്റ്റം കൂളിംഗ് എക്സ്പീരിയൻസ് തരുന്നു.

നതിങ് ഫോൺ (4a) സുതാര്യമായ ഡിസൈനിൽ സെൻട്രൽ ക്യാമറ, റെഡ് റെക്കോർഡിംഗ് ലൈറ്റ്, ബ്രാൻഡ്-ന്യൂ ഗ്ലിഫ് ബാർ എന്നിവ എടുത്തുകാണാം.

ഇന്ത്യയിലെ വിലയും വിൽപ്പനയും

നത്തിംഗ് ഫോൺ 4a മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്.

  • 8GB + 128GB: 31,999 രൂപ
  • 8GB, 256GB: 34,999 രൂപ
  • 12GB + 256GB: 37,999 രൂപ

നത്തിംഗ് ഫോൺ 4a പ്രോയ്ക്ക് മൂന്ന് കോൺഫിഗറേഷനുകളാണുള്ളത്.

  • 8GB + 128GB: 39,999 രൂപ
  • 8GB + 256GB: 42,999 രൂപ
  • 12GB, 256GB: 45,999 രൂപ

മാർച്ച് 13 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. 3,000 രൂപ വരെ ബാങ്ക് കിഴിവും ഇതിന് ലഭിക്കും. ഫോൺ 4a പ്രോ വാങ്ങുന്നവർക്ക് 4,000 വരെ ലാഭിക്കാം. ഏതാനും ചില ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾഫോൺ 4a-യ്ക്ക് 4,000 രൂപയും ഫോൺ 4a Pro-യ്ക്ക് 5,000 രൂപയും കിഴിവുണ്ട്.

ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ എന്നിവിടങ്ങളിലൂടെയാണ് വിൽപ്പന.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :