Nothing Phone 3
Nothing Phone 3 Launched: കാത്തിരുന്ന വെറൈറ്റി ഫ്ലാഗ്ഷിപ്പ് ഫോൺ നതിങ് ഫോൺ 3 ലോഞ്ച് ചെയ്തു. മെറ്റലും ഗ്ലാസും കൊണ്ട് നിർമിച്ച ട്രാൻസ്പരന്റ് ഫോണാണിത്. പ്രീമിയം ഫീച്ചറുകളുള്ള പുതിയ നതിങ് ഫോണിന്റെ അതിശയിപ്പിക്കുന്ന ഡിസൈൻ, ഫീച്ചറുകൾ, വില എന്നിവ നോക്കാം.
6.67 ഇഞ്ച് ഫ്ലെക്‌സിബിൾ AMOLED ഡിസ്‌പ്ലേയാണ് നതിങ് ഫോൺ 3-യ്ക്കുള്ളത്. നതിങ്ങിന്റെ ഡിസ്‌പ്ലേയ്ക്ക് എല്ലാ വശങ്ങളിലും 1.87mm വലിപ്പമുള്ള അൾട്രാ-സ്ലിം ബെസലുകൾ കൊടുത്തിട്ടുണ്ട്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 4500 nits പീക്ക് ബ്രൈറ്റ്‌നസും ഡിസ്പ്ലേയ്ക്കുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.5 ആണ് ഒഎസ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നതിങ് OS 4.0 2025 മൂന്നാം പാദത്തിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.
50MP OIS പ്രൈമറി ക്യാമറയും 50MP OIS പെരിസ്കോപ്പ് ക്യാമറയും ഇതിലുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിന്റെ മുൻവശത്ത്, 50MP സെൽഫി ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിൽ TSMC യുടെ 4nm പ്രോസസ്സ് ഉപയോഗിച്ച് നിർമിച്ച സ്നാപ്ഡ്രാഗൺ 8s Gen 4 പ്രൊസസർ നൽകിയിട്ടുണ്ട്. ഇതിൽ AI സപ്പോർട്ടിനായി ക്വാൽകോമിന്റെ ഹെക്സഗോൺ NPU-വും ഉൾപ്പെടുത്തിയിട്ടുണ്ട്. എസൻഷ്യൽ സ്‌പേസ്, എസൻഷ്യൽ സെർച്ച് എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ആൻഡ്രോയിഡ് വേർഷനാണിത്.
65W ഫാസ്റ്റ് ചാർജിങ്ങിനെ നതിങ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ബ്ലൂടൂത്ത് 5.3, ഫാസ്റ്റ് പെയറിങ് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളെയും സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
നത്തിംഗ് ഫോൺ 3 കമ്പനിയുടെ ട്രൂ ഫ്ലാഗ്ഷിപ്പ് ഡിവൈസാണെന്ന് പറയാം. ഇതിന് രണ്ട് നിറങ്ങളാണുള്ളത്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള സ്മാർട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്.
12GB RAM + 256GB വേരിയന്റിന് 79999 രൂപ വിലയാകുന്നു. 16GB RAM + 512GB സ്റ്റോറേജ് സ്മാർട്ഫോണിന് 89999 രൂപയാകും. ഫോണിന്റെ പ്രീ-ഓർഡറുകൾ ജൂലൈ 4-ന് ആരംഭിക്കും. നതിങ് ഫോൺ 3 വിൽപ്പന ജൂലൈ 15-ന് ആരംഭിക്കും.
Also Read: Redmi Note 14 Pro Series: സ്റ്റൈലും ഫ്ലാഗ്ഷിപ്പും ഒരേ ഫോണിൽ! ഷാംപെയ്ൻ ഗോൾഡിൽ തിളങ്ങി പുതിയ റെഡ്മി 5G
നതിങ്ങിന് 75.59 mm വീതിയും, 160.6 mm ഉയരവും, 8.99 mm കനവുമുണ്ട്. ഇത് 218 ഗ്രാം ഭാരവുമുള്ള സ്മാർട്ഫോണാണ്.
ഫോണിലെ ക്യാമറ ഡിസൈനിൽ വലിയ മാറ്റം വന്നിരിക്കുന്നു. അസാധാരണമായ ക്യാമറ പ്ലെയ്‌സ്‌മെന്റ് ഫോണിന് വെറൈറ്റിയായിട്ടുള്ള ഡിസൈൻ കൊടുത്തിരിക്കുന്നു.
ഫോണിന് പിൻവശത്ത് ഗ്ലിഫ് മാട്രിക്സിൽ 489 എൽഇഡി ഓപ്ഷനുണ്ട്. ഫോണിൽ ഒരു പുതിയ ഗ്ലിഫ് ബട്ടണും അവതരിപ്പിച്ചിട്ടുണ്ട്. ആപ്പ് ഷോർട്ട്കട്ടുകൾ ആക്‌സസ് ചെയ്യാനും, വിഷ്വൽ നോട്ടിഫിക്കേഷനുകൾക്കും വേണ്ടിയാണിത്. റോക്ക്-പേപ്പർ-സിസേഴ്‌സ്, മാജിക് 8 ബോൾ തുടങ്ങിയ ഗെയിമുകൾക്ക് ഗ്ലിഫ് ടോയ്‌സ് എന്ന രസകരമായ ഫീച്ചറുകൾക്കും ഇത് ഉപകരിക്കും.