Nothing Phone 2a Launch Today: ഇന്നാണ്, ഇന്നാണ്! ഇന്ത്യയിൽ എത്രയാകുമെന്ന് Nothing CEO

Updated on 05-Mar-2024
HIGHLIGHTS

Nothing Phone 2a ഇന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കും

ഫോണിനൊപ്പം 2 CMF ഓഡിയോ ഉപകരണങ്ങളും ലഭ്യമാകുന്നതാണ്

യുവാക്കളുമായി സംവദിക്കുന്ന ഒരു വീഡിയോയിലാണ് കമ്പനി സിഇഒ വിലയെ കുറിച്ച് പറഞ്ഞത്

മാർച്ച് 5 കാത്തിരിക്കുന്ന മെഗാ ലോഞ്ചാണ് Nothing Phone 2a. കാരണം ക്വാളിറ്റിയിലും പെർഫോമൻസിലും പേരുകേട്ട ബ്രാൻഡാണ് നതിങ് ഫോൺ. കമ്പനിയുടെ മിഡ് റേഞ്ച് സ്മാർട്ഫോൺ വരുന്നത് ഇതാദ്യമാണ്.

കൂടുതലും മിഡ് റേഞ്ച് ഫോണുകളെ ആശ്രയിക്കുന്ന ഇന്ത്യക്കാരുടെ മനം കവരുന്ന ഫോണായിരിക്കും ഇത്. ഏകദേശം 30,000 രൂപ റേഞ്ചിലായിരിക്കും ഫോൺ വിപണിയിൽ എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഫോണിന്റെ വിലയെ കുറിച്ചുള്ള സൂചനകൾ CEO കാൾ പേയ് വെളിപ്പെടുത്തി.

Nothing Phone 2a

Nothing Phone 2a

യുവാക്കളുമായി സംവദിക്കുന്ന ഒരു വീഡിയോയിലാണ് കമ്പനി സിഇഒ ഇക്കാര്യം വിശദമാക്കിയത്. Nothing Phone 2a ഏകദേശം 25,000 രൂപ റേഞ്ചിൽ വരുന്നതായിരിക്കും. എന്നാൽ ഇത് ക്യത്യമായ വിലയല്ല. ചില സൂചനകൾ മാത്രമാണ്. എന്തായാലും വൈകുന്നേരം 5 മണിക്കാണ് നതിങ്ങിന്റെ ലോഞ്ച്. ഇന്ത്യയിൽ തന്നെ നിർമിച്ച ഫോണായിരിക്കും നതിങ് ഫോൺ 2a എന്നും വിശ്വസിക്കുന്നു.

ഇങ്ങനെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലേക്കുള്ള നിക്ഷേപം വർധിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. അതുപോലെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായിക്കും.

Nothing Phone 2a ഫീച്ചറുകൾ

120Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണ് നതിങ് ഫോൺ 2a. ഇതിന് 6.7-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണുള്ളത്. ഫോണിന് മീഡിയാടെക് ഡൈമൻസിറ്റി 7200 Pro SoC പ്രോസസറാണുള്ളത്. ഗ്ലിഫ് ഇന്റർഫേസുള്ള സ്മാർട്ഫോണാണ് നതിങ് ഫോൺ 2a.

നതിങ് ഫോൺ 2aയുടെ പിൻക്യാമറ 50 മെഗാപിക്സലിന്റേതാണ്. ഇതിന് 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. ഇങ്ങനെ ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള സ്മാർട്ഫോണാണ് നതിങ് അവതരിപ്പിക്കുന്നത്. 32 മെഗാപിക്സൽ ഫ്രെണ്ട് ക്യാമറയായിരിക്കും ഈ മിഡ് റേഞ്ച് ഫോണിൽ നൽകിയിരിക്കുന്നത്.

ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. 4,500mAh ബാറ്ററിയും ഫോണിനുണ്ടാകും. NothingOS 2.5-ൽ പ്രവർത്തിക്കുന്ന ഫോണിൽ ആൻഡ്രോയിഡ് 14 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 12 ജിബി റാമും റാം ബൂസ്റ്ററും നതിങ് ഫോൺ 2aയിലുണ്ട്.

READ MORE: 2399 vs 2999 rs Plan: BSNL Super ലോങ് പ്ലാനിൽ ഏതാണ് ലാഭം?

in.nothing.tech എന്ന വെബ്സൈറ്റ് വഴിയായിരിക്കും ഫോൺ വിൽപ്പന നടക്കുന്നത്. നതിങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റാണിത്.

നതിങ്ങിനൊപ്പം വരുന്നവർ

വൈകിട്ട് 5 മണിക്ക് നടക്കുന്ന ലോഞ്ച് ചടങ്ങിൽ നതിങ് ഫോൺ 2a മാത്രമല്ല ഉള്ളത്. 2 CMF ഓഡിയോ ഉപകരണങ്ങളും കമ്പനി അവതരിപ്പിക്കുന്നുണ്ട്. അതായത് നതിങ്ങിന്റെ നെക്ക്ബാൻഡ് ഇയർഫോൺ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നു. കൂടാതെ ഒരു ഇയർബഡ്ഡും കമ്പനി പുറത്തുവിട്ടേക്കും എന്നാണ് സൂചന.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :