17000 രൂപ വെട്ടിക്കുറച്ചു, Snapdragon പ്രോസസറുള്ള Nothing Phone 2 ഇതാ ഗംഭീര New Year ഓഫറിൽ!

Updated on 29-Dec-2024
HIGHLIGHTS

ഫ്ലിപ്കാർട്ടിൽ അസാമാന്യ വിലയ്ക്ക് നതിങ് ഫോൺ 2 ലഭ്യമാണ്

ബാങ്ക് ഓഫറൊന്നും കൂടാതെ ഒറ്റയിക്ക് 17000 രൂപ കുറഞ്ഞു

New Year പ്രമാണിച്ച് നതിങ് ഫോൺ 2 ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമാണിത്

പുതിയൊരു സ്മാർട്ഫോണിനായി പ്ലാനുള്ളവർക്ക് Nothing Phone 2 ഗംഭീര കിഴിവിൽ വാങ്ങാം. ഫ്ലിപ്കാർട്ട് നൽകുന്ന് New Year ഓഫറിലാണ് ഇത്രയും ഡിസ്കൌണ്ട് ലഭിക്കുന്നത്. സ്റ്റൈലിഷ് ഡിസൈനിനും നൂതന ഫീച്ചറുകൾക്കും പേരുകേട്ട ഫോണാണ് കാൾ പേയിയുടെ നതിംഗ് ഫോൺ 2.

ഇപ്പോഴിതാ പ്രീമിയം ഫോണിന്റെ 256 ജിബി വേരിയന്റിന്റെ വില വെട്ടിക്കുറച്ചു. ബാങ്ക് ഓഫറൊന്നും കൂടാതെ ഒറ്റയിക്ക് 17000 രൂപ കുറഞ്ഞു. ഇപ്പോൾ ഫ്ലിപ്കാർട്ടിൽ അസാമാന്യ വിലയ്ക്ക് നതിങ് ഫോൺ 2 ലഭ്യമാണ്.

Nothing Phone 2: ഓഫർ

New Year പ്രമാണിച്ച് നതിങ് ഫോൺ 2 ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാനുള്ള അവസരമാണിത്. ഫോണിന്റെ യഥാർഥ വില 54,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ട് 30 ശതമാനം വിലക്കുറവാണ് ഫോണിന് പ്രഖ്യാപിച്ചത്. ഇങ്ങനെ വെറും 37,999 രൂപയ്ക്ക് നിങ്ങൾക്ക് പ്രീമിയം സെറ്റ് പർച്ചേസ് ചെയ്യാം. അതായത് മിഡ് റേഞ്ചിലെ കമ്പനിയുടെ ഫോണായ Nothing Phone 2a-യുടെ അടുത്ത് വിലയാകുന്നു.

നതിങ് ഫോൺ 2

ശ്രദ്ധിക്കേണ്ട കാര്യം ഈ ഡീൽ ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. അതും ഇത്രയും വിലക്കുറവിൽ നതിങ് ഫോൺ കിട്ടുന്നത് പരിമിത കാലത്തേക്ക് മാത്രമാണ്.

ഫോണിന് ബാങ്ക് ഓഫറൊന്നും ഉൾപ്പെടുത്താതെയാണ് 17000 രൂപ കുറച്ചത്. ഇതോടെ 12GB+ 256GB ഫോൺ 37,999 രൂപയ്ക്ക് വാങ്ങാനാകും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. വൺകാർഡ് പേയ്‌മെന്റുകൾക്ക് 500 രൂപ അധിക കിഴിവും ഓഫർ ചെയ്യുന്നു. നതിങ് ഫോൺ 2 ഓഫറിൽ വാങ്ങേണ്ടവർ, Buy From Here.

ഫോൺ എക്സ്ചേഞ്ചിലൂടെ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 23,000 രൂപയ്ക്ക് മുകളിൽ കിഴിവ് നേടാം.

Nothing Premium ഫോൺ: സ്പെസിഫിക്കേഷൻ

ഫോണിന്റെ പ്രധാന ഫീച്ചറുകളിൽ കരുത്തുറ്റ ബാറ്ററിയും സ്നാപ്ഡ്രാഗൺ പ്രോസസറും ഉൾപ്പെടുന്നു. പോരാഞ്ഞിട്ട് മികച്ച ക്യാമറയും സെൽഫി സെൻസറും എടുത്തുപറയേണ്ട സവിശേഷതകളാണ്.

6.7-ഇഞ്ച് LTPO OLED ഡിസ്പ്ലേയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുമുണ്ട്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോമിന്റെ Snapdragon 8+ Gen 1 ആണ് പ്രോസസർ.

Also Read: നമ്മുടെ കിടിലോസ്കി ഫ്ലാഗ്ഷിപ്പ് 200MP Samsung Galaxy S23 Ultra, പകുതി വിലയ്ക്ക്! Bumper Offer

നതിങ് ഫോൺ 2-ലെ പിൻ ക്യാമറ രണ്ടെണ്ണവും 50MP ആണ്. പോരാഞ്ഞിട്ട് 32MP ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. 4,700mAh ബാറ്ററിയാണ് കാൾ പേയിയുടെ നതിങ് ഫോണിന്റെ പവർ. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. പൊടി, ജല പ്രതിരോധിക്കുന്നതിന് ഫോണിന് IP54 റേറ്റിങ്ങുണ്ട്. ഇത് അലുമിനിയം ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :