nothing cmf phone 2 pro launch today
Nothing കമ്പനിയുടെ CMF Phone 2 Pro ലോഞ്ച് ചെയ്തു. നതിങ് Phone 3a, ഫോൺ 3എ പ്രോ ഫോണുകൾ മുമ്പെത്തിയിരുന്നു. ഇപ്പോഴിതാ സിഎംഎഫ് ഫോൺ 2 പ്രോയും ഇന്ത്യയിലേക്ക് വരികയാണ്.
ഏപ്രിൽ 28 തിങ്കളാഴ്ച വൈകുന്നേരം 6.30-നാണ് ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ള പുത്തൻ സിഎംഎഫ് ഫോണാണിത്. ഫോണിന്റെ സെയിൽ തീയതി എന്നാണെന്ന് അറിയില്ലെങ്കിലും, ഫ്ലിപ്കാർട്ട് വഴിയാണ് വിൽപ്പനയ്ക്ക് എത്തുമെന്നത് ഉറപ്പാണ്. ലോഞ്ചിന് മുന്നോടിയായി, ഫോണിന്റെ പ്രധാന ഹാർഡ്‌വെയർ ഫീച്ചറുകളും മറ്റും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇവയിലെ പ്രധാന 5 കാര്യങ്ങൾ ഇതാ…
ഡിസ്പ്ലേ: സിഎംഎഫിന്റെ ഏറ്റവും വലിപ്പമുള്ളതും തിളക്കമുള്ളതുമായ ഡിസ്‌പ്ലേയായിരിക്കും ഇതിനുണ്ടാകുക. ഗെയിമർമാർക്ക്, ബിജിഎംഐ പോലുള്ള ഗെയിമുകൾക്ക് 120fps ഗെയിംപ്ലേ സപ്പോർട്ട് ലഭിക്കും. 1000Hz ടച്ച് റേറ്റും ഇതിനുണ്ടായിരിക്കും.
ഡിസൈൻ: CMF ഫോൺ 2 പ്രോയുടെ ഡിസൈൻ എങ്ങനെയായിരിക്കുമെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല. എന്നാലും ഫോൺ 1ലെ ഡ്യുവൽ ക്യാമറ പോലെയായിരിക്കില്ല ഫോൺ 2 പ്രോ. ഈ പുതിയ ഫോണിൽ ട്രിപ്പിൾ ക്യാമറയായിരിക്കും കൊടുക്കാൻ സാധ്യത.
ഫോൺ 2 പ്രോയിൽ ഡ്യുവൽ-ടോൺ ബാക്ക് പാനൽ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രോസസർ: മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7300 പ്രോ പ്രോസസറായിരിക്കും ഇതിലുണ്ടാകുക. കഴിഞ്ഞ വർഷത്തെ സിഎംഎഫ് ഫോൺ 1 ൽ ഉപയോഗിച്ചതിനേക്കാൾ മെച്ചപ്പെട്ട പെർഫോമൻസും ഇതിലുണ്ടായിരിക്കും.
ക്യാമറ: ഈ ഫോണിന്റെ പിൻഭാഗത്ത് മൂന്ന് ക്യാമറകൾ സജ്ജീകരിച്ചിരിക്കും: 50-മെഗാപിക്സൽ പ്രൈമറി സെൻസറുണ്ടാകും. ടെലിഫോട്ടോ ലെൻസിന് 2x ഒപ്റ്റിക്കൽ സൂം ഫീച്ചറുണ്ടാകും. ഇത് 50-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസായിരിക്കും. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും സിഎംഎഫ് ഉൾപ്പെടുത്തിയേക്കും. 119.5-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഇതിൽ ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സ്പേസ് സ്റ്റോറേജിന് ഒരു സൈഡ് ബട്ടൺ: എസ്സെൻഷ്യൽ ബട്ടൺ സംവിധാനവും സിഎംഎഫ് ഫോണിലുണ്ടാകും. പവർ ബട്ടണിനൊപ്പം വരുന്ന ഒരു സൈഡ് ബട്ടണായിരിക്കും ഇത്. വോയ്‌സ് നോട്ടുകൾ, സ്‌ക്രീൻഷോട്ടുകൾ, ഫോട്ടോകൾ എന്നിവ യെല്ലാം ഈസിയായി ആക്‌സസ് ചെയ്യുന്നതിനും ഈ പ്രത്യേക ഏരിയ പ്രയോജനപ്പെടുത്താം. ഇതാണ് എസൻഷ്യൽ സ്‌പേസ് എന്നറിയപ്പെടുന്നത്.
Also Read: അമ്പമ്പോ!!! 200MP ക്യാമറ Samsung Galaxy S25 Ultra വമ്പൻ കിഴിവിൽ, 6000 രൂപ കൂപ്പൺ ഡിസ്കൗണ്ടും
ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് സിഎംഎഫ് ഫോൺ 2 പ്രോ അവതരിപ്പിക്കുന്നത്. ഇതിന് ഏകദേശം 20,000 രൂപ വില പ്രതീക്ഷിക്കാം. ഫോണിന്റെ കൂടിയ സ്റ്റോറേജ് 256ജിബി ആയിരിക്കുമെന്നും, ഇതിന് 20000 രൂപയ്ക്കും മുകളിൽ വിലയാകുമെന്നുമാണ് സൂചന.