Nokia X30 Discount: ഇന്ത്യയിലും യൂറോപ്പിലും വമ്പൻ വിലക്കിഴിവ്

Updated on 26-Sep-2023

കഴിഞ്ഞ വർഷം പുറത്തിറങ്ങി വിപണിയെ ആകർഷിച്ച ഫോണാണ് Nokia X30. ഇപ്പോഴിതാ ഫോണിന് കിടിലനൊരു ഓഫറാണ് വന്നിരിക്കുന്നത്. ആമസോണിലും UK, യൂറോപ്യൻ രാജ്യങ്ങളിലുമുള്ളവർക്ക് ഈ ഓഫർ വലിയൊരു നേട്ടമാകും.
കാരണം, ഈ ഫോണിന് കമ്പനി ഇപ്പോൾ 50% കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യ, യുഎഇ, ഓസ്‌ട്രേലിയ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഓഫർ വിലയിൽ ഫോൺ വാങ്ങാം.

നോക്കിയ X30യ്ക്ക് 20,000 രൂപയിലധികം കിഴിവ്

54,999 രൂപയുടെ ഫോൺ 33% വിലക്കുറവിൽ വാങ്ങാനാകും. അതായത്, 20,000 രൂപയോളം വിലക്കുറവിൽ 36,999 രൂപയ്ക്ക് നോക്കിയ X30 പർച്ചേസ് ചെയ്യാം. 8GB RAM + 256GB സ്റ്റോറേജ് വരുന്ന ഫോണിനാണ് ഓഫർ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Nokia X30ന് മെഗാ ഡിസ്കൗണ്ട്

Nokia X30 5G സ്പെസിഫിക്കേഷനുകൾ

സ്‌നാപ്ഡ്രാഗൺ 695 ആണ് ഫോണിന്റെ പ്രോസസർ. 90Hz റിഫ്രഷ് റേറ്റിൽ വരുന്ന 6.43 ഇഞ്ച് അമോലെഡ് പ്യുവർ ഡിസ്‌പ്ലേയും കോർണിംഗ് ഗൊറില്ല ഗ്ലാസുമാണ് നോക്കിയ X30യിൽ വരുന്നത്. 50MPയുടെ മെയിൻ സെൻസറും 13MPയുടെ അൾട്രാ വൈഡ് ക്യാമറയും നോക്കിയ ഫോണിൽ വരുന്നുണ്ട്.

Read More: Itel P55 5G Launch: പതിനായിരം രൂപയിൽ താഴെ വിലയുള്ള 5G സ്മാർട്ട്ഫോണുമായി Itel

33W ഫാസ്റ്റ് ചാർജിങ് മാത്രമല്ല രണ്ട് ദിവസത്തെ ബാറ്ററി ലൈഫും ഫോണിലുണ്ട്. മൂന്ന് ഒഎസ് അപ്‌ഗ്രേഡുകൾ, മൂന്ന് വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയ്ക്ക് പുറമെ മൂന്ന് വർഷത്തെ സൗജന്യ വാറന്റിയും നോക്കിയ ഈ ഫോണിൽ നൽകുന്നുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :