Nokia G42 5G Price in India: ഇന്നെത്തിയ ഈ നോക്കിയ ഫോണിന്റെ പ്രത്യേകത എന്ത്? വിലയോ?

Updated on 11-Sep-2023
HIGHLIGHTS

12,599 രൂപയാണ് നോക്കിയ G42ന്റെ വില

Amazon വഴി ഫോൺ പർച്ചേസ് ചെയ്യാം...

ഇന്നും ഫോൺ വിപണിയിൽ നോക്കിയയ്ക്ക് വ്യക്തമായൊരു സ്ഥാനമുണ്ട്. പഴയ ബേസിക്ക് ഫോണുകളിൽ നിന്ന് മികച്ച ക്യാമറ, സ്റ്റോറേജ്, ഡിസ്പ്ലേ ഫീച്ചറുകളുള്ള സ്മാർട്ഫോണുകളിലേക്ക് Nokia ചുവട് മാറ്റിക്കഴിഞ്ഞു. ഈ ശ്രേണിയിലേക്ക് വന്ന ഏറ്റവും പുതുപുത്തൻ ഹാൻഡ്സെറ്റാണ് നോക്കിയ G42 5G.

65% റീസൈക്കിൾ ചെയ്ത മെറ്റീരിയലുകളിൽ നിന്ന് നിർമിച്ച ബാക്ക് കവറാണ് Nokia G42നെ സവിശേഷമാക്കുന്നത്. ഇന്ന് ഇന്ത്യൻ വിപണിയിലേക്ക് വരവറിയിച്ച ഈ സ്മാർട്ഫോണിന്റെ വിലയും ഫീച്ചറുകളും ചുവടെ വിവരിക്കുന്നു. ഒപ്പം എന്നാണ് ഇന്ത്യയിൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നതെന്ന് അറിയാൻ താൽപ്പര്യമുണ്ടെങ്കിലും തീർച്ചയായും തുടർന്ന് വായിക്കുക.

Nokia G42: വിലയും ഫീച്ചറുകളും

നോക്കിയ എപ്പോഴും ബജറ്റ്- ഫ്രെണ്ട്ലി ഫോണുകളാണ് പുറത്തിറക്കാറുള്ളത്. 13,000 രൂപയ്ക്കും താഴെയായിരിക്കും നോക്കിയ ജി42ന്റെ വില. 12,599 രൂപയാണ് നോക്കിയയുടെ ഈ 5G ഫോണിന് ഇന്ത്യയിൽ വില വരുന്നതെന്ന് പറയുന്നു.

6.56 ഇഞ്ച് HD+ 90Hz ഡിസ്‌പ്ലേയിൽ വരുന്ന ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ SoC ഉൾപ്പെടുത്തിയിരിക്കുന്നു. വെള്ളത്തിനെ പ്രതിരോധിക്കാവുന്ന ഡിസൈനാണ് ഫോണിലുള്ളത്. 50എംപിയുടെ പ്രധാന ക്യാമറയാണ് സ്മാർട്ട്‌ഫോണിലുള്ളക്. സെൽഫികൾക്കായി 8 MPയുടെ ഫ്രണ്ട് ഫേസിങ് ക്യാമറയും വരുന്നു. 3 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളോടെ വരുന്ന നോക്കിയ G42ൽ രണ്ട് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡുകളും ഏറ്റവും പുതിയ ആൻഡ്രോയിഡ് 13ഉം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

5000mAhന്റെ  ബാറ്ററിയാണ് ഫോണിലുള്ളത്. ചാർജിങ്ങിലും നോക്കിയ G42 മികവ് പുലർത്തും. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഫോൺ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 20W ഫാസ്റ്റ് ചാർജിങ്ങിനെയാണ് Nokia G42 പിന്തുണയ്ക്കുന്നത്. 

5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയെ ഫോൺ പിന്തുണയ്ക്കുന്നു. Wi-Fi 802.11 ac, Bluetooth 5.1, GPS/ GLONASS/ Beidou എന്നിങ്ങനെയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 

Nokia G42 വിൽപ്പന എന്ന്?

സെപ്റ്റംബർ 15 മുതൽ നോക്കിയ G42 5Gയുടെ വിൽപ്പന ആരംഭിക്കും.  6GB + 128GB സ്റ്റോറേജുള്ള 5G ഫോണിന് 12,599 രൂപയാണ് വില വരുന്നത്. Nokia G42സോ ഗ്രേ, സോ പർപ്പിൾ എന്നീ നിറങ്ങളിലായിരിക്കും ഫോൺ വിപണിയിലെത്തുക. Amazon.in-ൽ മാത്രമായിരിക്കും ഫോൺ ലഭ്യമാകുക. 

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :