നോക്കിയ റിട്ടേൺസ് !!ഇതാ നോക്കിയ സി 20 പ്ലസ് ഫോണുകൾ ഇന്ന് എത്തും
നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കുന്നു
Nokia C20 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്
ജൂൺ 11നു ആണ് ഈ ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നത്
ഒരുകാലത്തു ഇന്ത്യൻ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച ഒരു സ്മാർട്ട് ഫോൺ കമ്പനി ആയിരുന്നു നോക്കിയ .എന്നാൽ ആൻഡ്രോയിഡിന്റെ വരവോടെ നോക്കിയയുടെ ജനപ്രീതി ഇന്ത്യൻ വിപണിയിൽ ഇടിഞ്ഞു എന്നുതന്നെ പറയാം .എന്നാൽ അതിനു ശേഷം നോക്കിയ ഒരുപാടു ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും ലോക വിപണിയിലും മറ്റും പുറത്തിറക്കിയിരുന്നു .
Surveyഎന്നാൽ നോക്കിയ ഫോണുകൾക്ക് വേണ്ടത്ര ഒരു വാണിജ്യം മിക്ക സ്മാർട്ട് ഫോണുകളിലും കാണിക്കുവാൻ സാധിച്ചിരുന്നില്ല .അതിനു പ്രധാന കാരണം ഷവോമിയും റിയൽമിയും കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുമ്പോൾ നോക്കിയ കുറഞ്ഞ ഫീച്ചർ ഫോണുകൾ കൂടുതൽ വിലയിൽ തന്നെയായിരുന്നു പുറത്തിറക്കുന്നത് .
എന്നാൽ ഇപ്പോൾ ഇതാ വിപണി വീണ്ടും തിരിച്ചു പിടിക്കുവാൻ നോക്കിയ പുതിയ ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നു .Nokia C20 Plus എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകൾ ജൂൺ 11 നു ആണ് ലോക വിപണിയിൽ പുറത്തിറങ്ങുന്നത്.കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ നോക്കിയയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 5000mah ബാറ്ററിയിലും പുറത്തിറങ്ങുവാൻ സാധ്യത ഉണ്ട് .എന്നാൽ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമായിട്ടില്ല .
Experienced Social Media And Content Marketing Specialist View Full Profile
